നിയമം ലംഘിച്ച് മത്സ്യ കയറ്റുമതി: 10 കമ്പനി മേധാവികൾക്കെതിരെ നടപടി
text_fieldsമനാമ: നിയമം ലംഘിച്ച് മത്സ്യകയറ്റുമതി ചെയ്തതിന്റെ പേരിൽ 10 കമ്പനി അധികൃതർക്കെതിരെ നടപടി സ്വീകരിച്ചു. 1000 ദിനാർ വീതം പിഴയടക്കാനാണ് ലോവർ ക്രിമിനൽ കോടതി വിധിച്ചത്. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള അനുമതിയില്ലാതെ രാജ്യത്തുനിന്ന് മത്സ്യം കയറ്റുമതി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അഴിമതി വിരുദ്ധ, സാമ്പത്തിക, ഇ-സുരക്ഷാ അതോറിറ്റിയുടെ പരാതി പ്രകാരമായിരുന്നു നടപടി. ബഹ്റൈൻ കടൽ പരിസരത്ത് മാത്രം ലഭ്യമായ മത്സ്യം കയറ്റുമതി ചെയ്യുന്നതിന് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം.
ഇത് ലംഘിച്ചതിനെതുടർന്നാണ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. 15 പേരെ വെറുതെ വിടാനും കോടതി ഉത്തരവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.