നിയമം ലംഘിച്ച 13 പ്രവാസി മീൻപിടിത്തക്കാർക്കെതിരെ നടപടി
text_fieldsമനാമ: നിയമം ലംഘിച്ച 13 പ്രവാസി മീൻപിടിത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മത്സ്യബന്ധന തുറമുഖ വകുപ്പ് ഡയറക്ടർ ഖാലിദ് അശ്ശീറാവി അറിയിച്ചു. സമുദ്ര മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ നിയമപരത ഉറപ്പാക്കുമെന്നും ആവശ്യമായ സന്ദർഭങ്ങളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിൽ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. രാജ്യത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്ന തരത്തിലാണ് അത് രൂപകൽപന ചെയ്തിട്ടുള്ളത്.
അതിനാൽ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും അദ്ദേഹം ഉണർത്തി. കോസ്റ്റ് ഗാർഡ്, എൽ.എം.ആർ.എ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകൾ മത്സ്യ, സമുദ്ര സമ്പത്ത് സംരക്ഷിക്കാനുദ്ദേശിച്ചാണ്. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 13 പേർക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. മൊത്തം 300 പേരുടെ രേഖകൾ സംഘം പരിശോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.