അദീബ് അഹമ്മദിന് ദീർഘകാല താമസവിസ ലഭിച്ചു
text_fieldsമസ്കത്ത്: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദിന് ഒമാനിൽ ദീർഘകാല താമസവിസ ലഭിച്ചു. പ്രവാസി നിക്ഷേപകർക്കായുള്ള ദീർഘകാല വിസ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് മൂസ അൽ യൂസുഫിൽനിന്ന് ഏറ്റുവാങ്ങി. ഈ അംഗീകാരം നൽകിയതിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോടും ഒമാൻ സർക്കാറിനും ജനങ്ങളോടും നന്ദി അറിയിക്കുകയാണ്. ഒമാന്റെ വളർച്ചയിൽ പങ്കാളിയാകാൻ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണെനും അദീബ് അഹമ്മദ് പറഞ്ഞു.
ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്‍റെ സാമ്പത്തികഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ദീർഘകാല റെസിഡൻസ് പരിഗണന നൽകുന്നത്. സുൽത്താനേറ്റിന്റെ അതിർത്തി കടന്നുള്ള പേമെന്റ് മേഖലയിലും സാമ്പത്തികസേവനങ്ങളിലും വളരെയധികം സംഭാവനനൽകിയ പ്രമുഖ സംരംഭകനാണ് അദീബ്. അബൂദബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് ആഗോളതലത്തിൽ 11 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഒമാനിൽ ഡിജിറ്റൽ പേമെന്റ് പരിഹാരങ്ങൾ കൂടാതെ ലുലു എക്‌സ്‌ചേഞ്ച് ശാഖകളും ധാരാളമായി സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.