Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ടൂ​ർ ഫെ​സ്റ്റ് 2K23...

അ​ടൂ​ർ ഫെ​സ്റ്റ് 2K23 ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
അ​ടൂ​ർ ഫെ​സ്റ്റ് 2K23 ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ ഈ​സ്റ്റ​ർ വി​ഷു ഈ​ദ് മേ​യ്ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ടൂ​ർ ഫെ​സ്റ്റ് കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ അ​ടൂ​ർ നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ ഈ​സ്റ്റ​ർ വി​ഷു ഈ​ദ് മേ​യ്ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ടൂ​ർ ഫെ​സ്റ്റ് 2K23 കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്നു. കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ല​പ്പൊ​ലി​യേ​ന്തി​യ കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ഫ്ര​ണ്ട്സ് ഓ​ഫ് അ​ടൂ​ർ പ്ര​സി​ഡ​ന്റ് ബി​ജു​കോ​ശി മ​ത്താ​യി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ടൂ​ർ ഫെ​സ്റ്റ് 2K23 യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നു കെ. ​വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗം രാ​ജു ക​ല്ലും​പു​റം, ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കെ. ​എം. ചെ​റി​യാ​ൻ, രാ​ജേ​ന്ദ്ര​കു​മാ​ർ നാ​യ​ർ, ജോ​ൺ​സ​ൻ ക​ല്ലു​വി​ള​യി​ൽ, സ്റ്റാ​ൻ​ലി അ​ബ്രാ​ഹം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വൈ. ബി​ജു​മോ​ൻ ന​ന്ദി പ​റ​ഞ്ഞു.

പ്ര​സ്ഥാ​ന​ത്തെ ക​ഴി​ഞ്ഞ 18 വ​ർ​ഷ​ക്കാ​ലം ന​യി​ച്ച​വ​രെ​യും അ​ടൂ​ർ ഫെ​സ്റ്റി​നു​വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും ചെ​യ്ത​വ​രെ​യും ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​ഗീ​ത സം​വി​ധാ​യ​ക​യും അ​ടൂ​ർ മ​ണ​ക്കാ​ല സ്വ​ദേ​ശി​യു​മാ​യ കു​മാ​രി അ​തേ​ന മ​റി​യം അ​നീ​ഷി​നെ​യും മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ബി കു​ര്യ​ൻ യോ​ഗം നി​യ​ന്ത്രി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഒ​ട്ട​ന​വ​ധി നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, മാ​ജി​ക് ഷോ, ​യൂ​ണി​ഗ്രാ​ഡ് അ​കൗ​സ്റ്റി​ക്സി​ന്റെ ഗാ​ന സ​ന്ധ്യ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​താ​യി പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സു​ഭാ​ഷ് തോ​മ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainadoor Fest 2K23
News Summary - adoor Fest 2K23
Next Story