‘അടൂർ ഫെസ്റ്റ് 2K23’ ഇന്ന് കെ.സി.എ ഹാളിൽ
text_fieldsമനാമ: 18 വർഷക്കാലമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ ഫ്രൻഡ്സ് ഓഫ് അടൂരിന്റെ ഈ വർഷത്തെ ഈസ്റ്റർ-വിഷു-ഈദ്-മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അടൂർ ഫെസ്റ്റ് 2K23 വെള്ളിയാഴ്ച സെഗയിലുള്ള കെ.സി.എ ഹാളിൽ വൈകീട്ട് ആറു മുതൽ നടക്കും.
നിയമസഭ ഡെപ്യൂട്ടി സ്പീക്കറും അടൂർ എം.എൽ.എയുമായ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാവും. നൃത്തനൃത്യങ്ങൾ, മാജിക് ഷോ, ബഹ്റൈനിലെ പ്രമുഖ മ്യൂസിക് ബാൻഡായ യുണിഗ്രാഡ് അകൗസ്റ്റിക്സിന്റെ ഗാനസന്ധ്യ തുടങ്ങിയവ അരങ്ങേറും.
പ്രവേശനം സൗജന്യമാണെന്നു പ്രസിഡന്റ് ബിജു കെ. മത്തായി, ജനറൽ സെക്രട്ടറി ബിജുമോൻ പി.വൈ, പ്രോഗ്രാം ജനറൽ കൺവീനർ അനു കെ. വർഗീസ്, പബ്ലിസിറ്റി കൺവീനർ സുഭാഷ് തോമസ് എന്നിവർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.