പള്ളികളിലെ ആരാധനകൾ സാധാരണ നിലയിലേക്ക്
text_fieldsമനാമ: പള്ളികളിലെ ആരാധനകൾ സാധാരണ നിലയിലാക്കുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകി. ഇസ്ലാമികകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ ഖലീഫയെ സ്വീകരിച്ച് സംസാരിക്കവെയാണ് പള്ളികളിലെ നമസ്കാരം സാധാരണ നിലയിലാക്കുന്നതിനുള്ള നിർദേശം നൽകിയത്. ആരോഗ്യനിർദേശങ്ങൾ പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ബഹ്റൈനിലെ നിയമചരിത്രം എന്ന പുസ്തകം ശൈഖ് അബ്ദുറഹ്മാൻ ഹമദ് രാജാവിന് കൈമാറി. നിയമമേഖലയിൽ രാജ്യത്തുണ്ടായ മാറ്റങ്ങളും പുരോഗതിയും അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണിതെന്നും അഭിമാനകരമായ ഈ പഠനം നിയമമേഖലയിലുള്ളവർക്ക് ഭാവിയിൽ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിയമ മേഖലയിലെ സുതാര്യതയും സ്വാതന്ത്ര്യവും നിലനിർത്താൻ ഭരണാധികാരികൾക്ക് സാധിച്ചതായി ശൈഖ് റാഷിദ് ആൽ ഖലീഫ വ്യക്തമാക്കി. പള്ളികളിൽ ആരാധനകൾ സാധാരണ നിലയിലാക്കുന്നതിന് നിർദേശം നൽകിയ ഹമദ് രാജാവിന് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സുന്നി വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫത്തീസ് അൽ ഹാജിരിയും ഹമദ് രാജാവിെൻറ നിർദേശത്തിന് പിന്തുണ പ്രഖ്യാപിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.