നാലുദശകം നീണ്ട പ്രവാസം, അബ്ദുൽ സലാം ഇനി നാട്ടിലേക്ക്
text_fieldsമനാമ: 44 വർഷം നീണ്ട ബഹ്റൈൻ പ്രവാസത്തിനുശേഷം അബ്ദുൽ സലാം തിരികെ നാട്ടിലേക്ക് പോകുകയാണ്. ഈ നാൽപ്പത്തി നാലുവർഷത്തിൽ നാൽപതു വർഷവും അൽദസ്മ ബേക്കറിയിലായിരുന്നു ജോലി. 21 ാം വയസ്സിലാണ് കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് ചീനി വിളയിൽ പുത്തൻവീട്ടിൽ അബ്ദുൽ സലാം ബഹ്റൈനിലെത്തുന്നത്.
നാലുവർഷം ഡ്രൈവറായി ജോലി നോക്കി. തുടർന്ന് അൽ ദസ്മയിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചു. വാനിൽ ബേക്കറി സാധനങ്ങൾ ഡെലിവറി ചെയ്യുകയായിരുന്നു ജോലി.
അന്ന് അൽ ദസ്മ ചെറിയ സ്ഥാപനമായിരുന്നു. പിന്നീട് സ്ഥാപനം വളർന്നു. നിരവധി തവണ നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, അൽദസ്മ എന്ന സ്ഥാപനം നൽകിയ സ്നേഹവും പരിഗണനയും അതിന് അനുവദിച്ചില്ലെന്ന് അബ്ദുൽ സലാം പറയുന്നു.
കുടുംബം ആദ്യകാലത്ത് രണ്ടു വർഷം ഇവിടെയുണ്ടായിരുന്നു. പിന്നീട് അവർ നാട്ടിലേക്ക് പോയി. ഭാര്യ: സജി. മക്കൾ: മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത്. ഇരുവരും വിദ്യാർഥികളാണ്. ഇനി സ്വന്തം നാട്ടിൽ സ്വസ്ഥമായി കൂടാനാണ് പരിപാടി. എല്ലാ ആനുകൂല്യവും നൽകുന്ന തൊഴിലാളി സൗഹൃദമായ സ്ഥാപനവും പവിഴദ്വീപും എന്നും മനസ്സിലുണ്ടാകുമെന്ന് അബുൽ സലാം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.