കാർഷികച്ചന്തയിൽ വൻ ജനപങ്കാളിത്തം
text_fieldsമനാമ: നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റുമായി സഹകരിച്ച് മുനിസിപ്പൽ, കാർഷികമന്ത്രാലയം സംഘടിപ്പിക്കുന്ന കാർഷികച്ചന്തയിൽ വൻ ജനപങ്കാളിത്തം.ഡിസംബർ 10ന് ബുദയ്യ ഗാർഡനിൽ ആരംഭിച്ച ചന്ത നാലാഴ്ച പിന്നിട്ടപ്പോൾ സ്വദേശികളും വിദേശികളും വിനോദസഞ്ചാരികളുമടക്കം 60,000ലധികം പേരാണ് സന്ദർശിച്ചത്. വിവിധതരം വിനോദപരിപാടികൾ ചന്തയോടനുബന്ധിച്ച് ഒരുക്കിയത് കൂടുതൽപേരെ ആകർഷിച്ചിട്ടുണ്ട്.
കുട്ടികൾക്കായി മൂൺ കിഡ്സ് വില്ലേജ് എന്നപേരിൽ പ്രത്യേക ഭാഗവും ഒരുക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രാലയം വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന കാർഷികച്ചന്തയിൽ വരും ദിവസങ്ങളിൽ കൂടുതൽപേർ എത്തുമെന്നാണ് സംഘാടകർ കണക്കാക്കുന്നത്. ആദ്യവർഷ കാർഷികച്ചന്തയിൽ കേവലം 11 തദ്ദേശീയ കർഷകരാണുണ്ടായത്. എന്നാൽ, ഓരോ വർഷവും കൂടുതൽ കർഷകരും കാർഷികമേഖലയിലുള്ള കമ്പനികളും രംഗത്തുവരുന്നത് കാർഷികച്ചന്തക്ക് സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.