കൃഷി, ഭക്ഷ്യസുരക്ഷ മേഖല; അമേരിക്കയുമായി സഹകരണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി
text_fieldsമനാമ: മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റീഫൻ ക്രീഗ് ബോണ്ടിയെ ഓഫിസിൽ സ്വീകരിച്ചു. ഇരുരാജ്യങ്ങളും നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണുള്ളതെന്ന് ഇരുപേരും വിലയിരുത്തി. കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ അമേരിക്കയുമായി സഹകരണം ശക്തിപ്പെടുത്താൻ ബഹ്റൈൻ ഒരുക്കമാണെന്ന് മന്ത്രി പറഞ്ഞു. പരസ്പരം സഹകരിക്കാവുന്ന മേഖലകളെക്കുറിച്ച ആശയങ്ങളും ചിന്തകളും പങ്കുവെക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ കാർഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ഹസൻ, കാർഷിക കാര്യ അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഉറൈബ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.