ആയിഷ പറയുന്നു; ഇത് അല്ലാഹുവിെൻറ അനുഗ്രഹം
text_fieldsമനാമ: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വിശാലമായ വേദിയിൽ അഹമ്മദ് ദേവർകോവിൽ കേരളത്തിെൻറ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുേമ്പാൾ ഇങ്ങ് ബഹ്റൈനിലെ മനാമയിൽ ടെലിവിഷന് മുന്നിൽ ഇമവെട്ടാതെ കാത്തിരുന്ന ഒരാളുണ്ട്. മറ്റാരുമല്ല; അദ്ദേഹത്തിെൻറ സഹോദരി ആയിഷ ജമാൽ. 30 വർഷമായി കുടുംബസമേതം ബഹ്റൈനിലുള്ള ആയിഷക്ക് ഇത് അല്ലാഹുവിെൻറ അനുഗ്രഹങ്ങളിൽ ഒന്നാണ്. സഹോദരൻ മന്ത്രിയാകുേമ്പാൾ ഇതിലും വലിയൊരു സന്തോഷമില്ലെന്ന് പറയുകയാണ് ആയിഷ.
കോഴിക്കോട് കുറ്റ്യാടി ദേവർകോവിൽ സ്വദേശിയായ അഹമ്മദ് ദേവർകോവിലിെൻറ നാല് സഹോദരിമാരിൽ ആയിഷ ഉൾപ്പെടെ രണ്ട് പേരാണ് ബഹ്റൈനിൽ ഉള്ളത്. മറ്റൊരാളായ സൗദ അബ്ദുല്ല രണ്ട് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഇവരും വർഷങ്ങളായി കുടുംബ സമേതം ബഹ്റൈനിലുണ്ട്. ബാബുൽ ബഹ്റൈനിൽ ക്ലാസിക് വാച്ച് ഷോറൂം നടത്തുന്ന ജമാലിെൻറ ഭാര്യയാണ് ആയിഷ. ജാസിബ ഷഫീഖ്, മാജിദ് ജമാൽ, ഹാഷിർ ജമാൽ എന്നിവർ മക്കളാണ്.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മന്ത്രിയാകുമെന്ന് കരുതിയിരുന്നില്ലെന്ന് ജമാൽ പറഞ്ഞു. ഇത്രയും കാലം ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നതിന് ലഭിച്ച അർഹിച്ച പ്രതിഫലമാണ് ഇത്. പിണറായി വിജയെൻറ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പം മുതൽ തന്നെ രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനത്തിലും താൽപര്യമുള്ള ആളായിരുന്നു സഹോദരനെന്ന് ആയിഷ പറഞ്ഞു. ആറ് മാസം മുമ്പ് നാട്ടിൽ പോയപ്പോഴാണ് അവസാനം നേരിൽ കണ്ടത്. ബുധനാഴ്ച രാത്രിയിലും വിളിച്ച് സന്തോഷം പങ്കുവെച്ചിരുന്നു. വ്യാഴാഴ്ച സത്യപ്രതിജ്ഞയുടെ തിരക്കുകൾ കഴിഞ്ഞ് വിളിക്കാൻ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇപ്പോൾ കോഴിക്കോട് ജവഹർനഗറിൽ താമസിക്കുന്ന അഹമ്മദ് ദേവർ കോവിൽ എല്ലാ ഞായറാഴ്ചയും കുറ്റ്യാടിയിലെ തറവാട്ട് വീട്ടിലെത്തും. ബന്ധുക്കളെയും നാട്ടുകാരെയും കണ്ട് സംസാരിക്കും. വിശേഷങ്ങൾ ചോദിച്ചറിയും. ബിസിനസ് ഉൾപ്പെടെ തിരക്കുകൾക്കിടയിലും എല്ലാവരുമായും നല്ല അടുപ്പം കാത്തുസൂക്ഷിക്കാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ടെന്നും ആയിഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.