പ്രവാസികളുടെ അത്താണി വിടപറയുേമ്പാൾ...
text_fieldsമനാമ: മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക് അത്താണിയായിരുന്ന സ്വദേശിയുടെ വിയോഗത്തിൽ തേങ്ങുകയാണ് ബഹ്റൈനിലെ പ്രവാസികൾ. മനാമ സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികളുടെ അഭയകേന്ദ്രമായിരുന്ന അഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽ സയാദ് (82) ഫെബ്രുവരി 10നാണ് നിര്യാതനായത്. മലയാളം അറിയില്ലെങ്കിലും 'ഗൾഫ് മാധ്യമ'ത്തെ സ്നേഹിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
2002ൽ കോഴിക്കോട് സന്ദർശനത്തിനെത്തിയ അദ്ദേഹം സംസ്ഥാന സ്കൂൾ കലോത്സവത്തിെൻറ ഘോഷയാത്ര കൗതുകപൂർവം വീക്ഷിക്കുന്ന ചിത്രം ബഹ്റൈൻ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് തുടങ്ങിയതാണ് അദ്ദേഹത്തിന് ഗൾഫ് മാധ്യമത്തോടുള്ള സ്നേഹം. പിന്നീട് എല്ലാ ദിവസവും അദ്ദേഹം സ്റ്റാളിൽനിന്ന് ഗൾഫ് മാധ്യമം വാങ്ങി മലയാളികളായ സുഹൃത്തുക്കൾക്ക് നൽകുമായിരുന്നു. ദിവസവും അഞ്ച് പത്രമെങ്കിലും അദ്ദേഹം വാങ്ങിയിരുന്നു. ഏറെക്കാലം ഇൗ പതിവ് അദ്ദേഹം തുടർന്നു.
മലയാളി സുഹൃത്തുക്കളെ കാണാനാണ് കോഴിക്കോട്ട് സന്ദർശനം നടത്തിയതെന്ന് അദ്ദേഹത്തിെൻറ ഒാഫിസിൽ ജോലി ചെയ്യുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ ലത്തീഫ് മരക്കാട്ട് ഒാർമിക്കുന്നു. ലത്തീഫിെൻറ പിതാവ് ൈശഖ് ഇസയുടെ പാലസിൽ ജീവനക്കാരനായിരുന്നു. ഇദ്ദേഹവുമായും അഹമ്മദ് സയാദിന് അടുപ്പമുണ്ടായിരുന്നു. നാട്ടിലെത്തിയപ്പോൾ പിതാവിെൻറ ഖബറിടത്തിൽ എത്തി പ്രാർഥിച്ചതും ലത്തീഫ് ഒാർമിക്കുന്നു. നിരവധി മലയാളി സുഹൃത്തുക്കളുടെ വീടുകളിൽ അന്ന് അദ്ദേഹം സന്ദർശനം നടത്തി. എല്ലായിടത്തുനിന്നും ഭക്ഷണവും കഴിച്ചു. കഴിക്കാൻ സാധിച്ചില്ലെങ്കിൽ പാഴ്സലായി കൊണ്ടുപോകുമായിരുന്നു.
കോഴിക്കോെട്ടത്തിയ അഹമ്മദ് സയാദ് അസ്മ ടവറിലാണ് താമസിച്ചിരുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന നാളുകളായിരുന്നു അത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയും തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നു. നാലകത്ത് സൂപ്പിയെ അദ്ദേഹം പരിചയപ്പെട്ടു.
കലോത്സവ ഘോഷയാത്ര വൈകുന്നേരം ഹോട്ടലിന് മുന്നിൽ എത്തുമെന്നും അത് കാണാൻ വരണമെന്നും മന്ത്രിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഘോഷയാത്ര എത്തിയപ്പോൾ കാണികളിലൊരാളായി കൗതുകത്തോടെ അദ്ദേഹവുമുണ്ടായിരുന്നു.
ഇൗ ചിത്രമാണ് പിേറ്റദിവസത്തെ ഗൾഫ് മാധ്യമത്തിൽ അച്ചടിച്ചുവന്നത്. പത്രത്തിൽ വന്ന ഫോേട്ടാ സുഹൃത്തുക്കൾ കാണിച്ചുകൊടുത്തപ്പോൾ അദ്ദേഹത്തിന് ആശ്ചര്യമായി.സെൻട്രൽ മാർക്കറ്റിലെ മലയാളികൾ ഉൾപ്പെടെ എല്ലാ പ്രവാസി തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. തെൻറ ജോലിക്കാർക്കൊപ്പം ഭക്ഷണം കഴിക്കാനും മടികാണിക്കാതിരുന്ന അദ്ദേഹത്തിെൻറ ലാളിത്യവും സ്നേഹവും നൊമ്പരത്തോെട ഒാർക്കുകയാണ് പ്രവാസികൾ. എല്ലാ റമദാനിലും നോമ്പിെൻറ 27ാം ദിനം ജാതി, മത ഭേദമന്യേ സെൻട്രൽ മാർക്കറ്റിലെ എല്ലാ തൊഴിലാളികൾക്കും സമൂഹ നോമ്പ് തുറയും അദ്ദേഹം ഒരുക്കിയിരുന്നു.
അഹമ്മദ് സയാദിെൻറ കീഴിൽ 40 വർഷത്തോളം ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ മുരളി ഇപ്പോഴും ബഹ്റൈനിൽ ഉണ്ട്. പ്രവാസി സുഹൃത്തുക്കൾക്ക് പിതൃതുല്യമായ സ്നേഹം നിർലോഭം നൽകിയാണ് 82ാം വയസ്സിൽ അദ്ദേഹം വിടപറയുന്നത്. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് നിരവധിപേർ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഇപ്പോഴും നാട്ടിൽനിന്ന് ഒേട്ടറെപ്പേർ അനുശോചനമറിയിച്ച് വിളിക്കുന്നുണ്ടെന്ന് ലത്തീഫ് മരക്കാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.