അഹ്ലൻ റമദാൻ പരിപാടികൾക്ക് തുടക്കം
text_fields‘അഹ്ലൻ റമദാൻ’ പരിപാടികൾക്ക് തുടക്കം കുറിച്ച് സമീർ ഫാറൂഖി പ്രഭാഷണം നടത്തുന്നു
മനാമ: 'അഹ്ലൻ റമദാൻ' പരിപാടികൾക്ക് തുടക്കം കുറിച്ച് അൽ ഹിദായ സെന്റർ മലയാള വിഭാഗം മുഹർറഖ് അലി കാനൂ മസ്ജിദിൽ വിജ്ഞാന സദസ്സ് നടന്നു. ‘വ്രതം; വിശുദ്ധിക്ക്, വിമോചനത്തിന്’ എന്ന ശീർഷകത്തിൽ സമീർ ഫാറൂഖി പ്രഭാഷണം നടത്തി.
ആഗതമായ പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഓരോ വിശ്വാസിയും തങ്ങളുടെ കർമങ്ങളിൽ സൂക്ഷ്മത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘അഹ്ലൻ റമദാൻ’ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ക്ലാസിന് മുഹർറഖ് യൂനിറ്റ് ഭാരവാഹി സൈതലവി സ്വാഗതം ആശംസിച്ചു. യൂനിറ്റ് പ്രസിഡന്റ് ഹംസ റോയൽ നന്ദി പറഞ്ഞു. അടുത്ത പരിപാടി വരുന്ന വെള്ളിയാഴ്ച ഫറൂഖ് മസ്ജിദിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.