അഹ്മദ് അൽ ഫാതിഹ് മസ്ജിദ് ഓൺലൈനിൽ സന്ദർശിച്ചത് 97,000 പേർ
text_fieldsമനാമ: കഴിഞ്ഞവർഷം അൽ ഫാതിഹ് ഗ്രാൻഡ് മസ്ജിദ് 97,000 പേർ ഓൺലൈനിൽ സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 3,000 പേർ നേരിട്ടും സന്ദർശിച്ചു. അഡ്വൈസർ ട്രിപ് ഏജൻസിയുടെ കണക്കുപ്രകാരം ആറാം തവണയും ബഹ്റൈനിലെ സുപ്രധാന ആകർഷണമാണ് അൽ ഫാതിഹ് മസ്ജിദ്.
വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന വെബ്സൈറ്റ് 878 ദശലക്ഷം പേരാണ് ഉപയോഗപ്പെടുത്തുന്നത്. അൽ ഫാതിഹ് കേന്ദ്രീകരിച്ച് നടത്തുന്ന ഖുർആൻ പഠന കേന്ദ്രത്തിൽ 550 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ഓൺലൈനിലാണ് പഠനം നടക്കുന്നത്.
7000 പേർക്ക് ഒരേസമയം നമസ്കരിക്കാൻ സൗകര്യമുള്ള പള്ളി പൊതുജനങ്ങൾക്ക് സന്ദർശിക്കാനുള്ള അവസരമുണ്ട്. നിരവധി ടൂറിസ്റ്റുകളും രാജ്യത്ത് അധിവസിക്കുന്ന വിദേശ പൗരന്മാരും ഇവിടം സന്ദർശിക്കാനെത്തുന്നുണ്ട്. കോവിഡ് ഭീതി അകന്ന ശേഷം ഉടൻ തന്നെ പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.