ഡീഅഡിക്ഷന് എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം
text_fieldsമനാമ: ഡീഅഡിക്ഷൻ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നത് ഏറെ ഗുണകരമാകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് ഹസൻ അൽ ഹസൻ വ്യക്തമാക്കി.
ഇതുസംബന്ധമായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കടിപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സജീവമായി തുടരുന്നതിൽ ഏറെ സന്തുഷ്ടി അദ്ദേഹം പ്രകടിപ്പിച്ചു. ഇതിന് സഹായം നൽകിക്കൊണ്ടിരിക്കുന്ന വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടപ്പാക്കുന്ന ‘വീണ്ടെടുക്കൽ’ പരിപാടിയോടനുബന്ധിച്ചായിരുന്നു ശിൽപശാല. ലഹരിക്കടിപ്പെട്ടവരെ അതിൽനിന്നും മോചിപ്പിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് േഗ്ലാബൽ ഓർഗനൈസേഷൻ ഫോർ ക്രിയേറ്റിവിറ്റി ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ എക്സലൻസ്’ഏർപ്പെടുത്തിയ അവാർഡിന് അർഹമായ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.