ദാ വന്നു; ദേ പോയി
text_fieldsമനാമ: ഇന്ത്യയിൽനിന്ന് ഒക്ടോബർ മാസത്തെ ബുക്കിങ് എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയപ്പോൾ തന്നെ സീറ്റുകളെല്ലാം തീർന്നു. ഒക്ടോബർ അഞ്ചു മുതൽ 21 വരെയുള്ള ബുക്കിങ്ങാണ് തിങ്കളാഴ്ച ആരംഭിച്ചത്. ബുക്കിങ് തുടങ്ങി വൈകാതെതന്നെ മിക്ക സർവിസുകൾക്കും സീറ്റ് ലഭ്യമല്ലാതായി.
തിരുവനന്തപുരത്തുനിന്ന് ഒക്ടോബർ അഞ്ച്, 13 തീയതികളിലും കൊച്ചിയിൽനിന്ന് ആറ്, 19 തീയതികളിലും കോഴിക്കോട്ടുനിന്ന് ഏഴ്, 14 തീയതികളിലും കണ്ണൂരിൽനിന്ന് 21നുമാണ് സർവിസുള്ളത്. 13ന് മംഗലാപുരത്തുനിന്നും സർവിസുണ്ട്. തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിൽനിന്നാണ് മറ്റു സർവിസുകൾ. കേരളത്തിൽനിന്ന് 200 ദീനാറിനടുത്താണ് ടിക്കറ്റ് നിരക്ക്. വിസ കാലാവധി കഴിയാറായ നിരവധി പേർക്ക് ഇൗ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തുകൊടുക്കാൻ കഴിഞ്ഞതായി ബഹ്റൈൻ എക്സ്പ്രസ് ട്രാവൽ ആൻഡ് ടൂർസ് ബ്രാഞ്ച് മാനേജർ അബ്ദുൽ സഹീർ പറഞ്ഞു.
അതേസമയം, വളരെ പെെട്ടന്നുതന്നെ ടിക്കറ്റുകൾ വിറ്റുതീർന്നത് യാത്ര ചെയ്യാനിരുന്ന പലരെയും നിരാശപ്പെടുത്തി. ഒക്ടോബർ 21 വരെയുള്ള ഷെഡ്യൂൾ ഇപ്പോൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരുമാസം കഴിഞ്ഞാലേ ഇനി എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കാൻ കഴിയൂ. ഗൾഫ് എയറിെൻറ അടുത്ത ഷെഡ്യൂൾ വരുന്നത് കാത്തിരിക്കുകയാണ് ഇവർ. സെപ്റ്റംബർ 24 വരെയുള്ള സർവിസുകളാണ് ഗൾഫ് എയർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളീയ സമാജം ചാർേട്ടഡ് വിമാന സർവിസ് നിർത്തുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരു ട്രാവൽ ഏജൻസിയും ഗൾഫ് എയർ മുഖേന കേരളത്തിൽനിന്ന് ചാർേട്ടഡ് സർവിസ് നടത്തിയിരുന്നു. ചാർേട്ടഡ് സർവിസുകൾ നിർത്തിയാൽ പുറത്തുള്ളവർക്ക് ബുക്ക് ചെയ്യാമെന്ന സൗകര്യമുണ്ട്. പക്ഷേ, ടിക്കറ്റ് നിരക്ക് ചാർേട്ടഡ് സർവിസിൽ ഇൗടാക്കിയതിനേക്കാൾ ഉയർന്നതാണ് എന്നതാണ് മറുവശം. എല്ലാവർക്കും ബുക്ക് ചെയ്യാൻ കഴിയും എന്ന് പറയുേമ്പാഴും എയർ ഇന്ത്യ എക്സ്പ്രസിൽ ബുക്കിങ് തുടങ്ങിയപ്പോൾതന്നെ ടിക്കറ്റുകൾ തീർന്നത് സംശയകരമാണെന്ന വാദവും ഉയരുന്നുണ്ട്. ആരെങ്കിലും സീറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്തിരിക്കുമോ എന്ന സംശയമാണ് ഇവർ ഉയർത്തുന്നത്.
ഇന്ത്യയും ബഹ്റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്ൾ പ്രകാരമാണ് ഇന്ത്യയിൽനിന്ന് സർവിസ് നടത്തുന്നത്. ഇതനുസരിച്ച് എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസിനും ഗൾഫ് എയറിനും ആഴ്ചയിൽ 650 യാത്രക്കാരെ വീതം കൊണ്ടുവരാനാണ് അനുമതിയുള്ളത്. ദിവസവും ഒാരോ സർവിസാണ് നടത്താനാവുക. കൂടുതൽ സർവിസ് ആരംഭിച്ചാൽ മാത്രമേ വിസ കാലാവധി കഴിയുന്നതിനുമുമ്പ് പലർക്കും തിരിച്ചെത്താൻ കഴിയൂ. ഇതിനായി കേന്ദ്ര സർക്കാർ ശ്രമം നടത്തണമെന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.