Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​റ​ഞ്ഞ തു​ക​ക്ക്...

കു​റ​ഞ്ഞ തു​ക​ക്ക് വി​മാ​ന ടി​ക്ക​റ്റ്: നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
air ticket
cancel

മ​നാ​മ: കു​റ​ഞ്ഞ തു​ക​ക്ക് വി​മാ​ന​യാ​ത്ര ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച 56കാ​ര​ൻ അ​റ​സ്റ്റി​ൽ. യ​ഥാ​ർ​ഥ വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലും ഇ​യാ​ൾ പോ​സ്റ്റു​ക​ളി​ട്ടി​രു​ന്നു. പ​ല​രി​ൽ​നി​ന്നും പ​ണം വാ​ങ്ങു​ക​യും ചെ​യ്തു. സാ​ധാ​ര​ണ നി​ര​ക്കി​ന് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തി​നു​ശേ​ഷം ഇ​യാ​ൾ പി​ന്നീ​ട് കാ​ൻ​സ​ൽ ചെ​യ്ത് പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നും കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യെ​ന്നും മു​ഹ​റ​ഖ് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ ഏ​ത് രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​ജ്ഞാ​ത​രാ​യ ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ വീ​ഴ​രു​തെ​ന്നും ലൈ​സ​ൻ​സു​ള്ള ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് മാ​ത്രം ടി​ക്ക​റ്റെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് 39കാ​ര​നാ​യ ഏ​ഷ്യ​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air ticket
News Summary - Air ticket for low amount: Arrested for defrauding many people
Next Story