വിമാന ടിക്കറ്റ്; സുപ്രീം കോടതിവിധി പ്രവാസികൾക്ക് ആശ്വാസമായി
text_fieldsമനാമ: വിമാനടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരുകയും ചെയ്തവർക്ക് ടിക്കറ്റിെൻറ തുക തിരികെ നൽകണമെന്ന സുപ്രീംകോടതി വിധി പ്രവാസികൾക്കടക്കം ആശ്വാസമാകും. വിമാനടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് സുപ്രിംകോടതി വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് വിധി. ലോക്ഡൗണിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകാത്ത വിമാന കമ്പനികളുടെ നടപടി ചോദ്യം ചെയ്താണ് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ഹരജിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിധി ഇപ്പോൾ വന്നിരിക്കുന്നത്. ഇതനുസരിച്ച്, ലോക്ഡൗൺ സമയത്ത് ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകൾക്കും മുഴുവൻ തുകയും മൂന്ന് ആഴ്ചക്കകം വിമാനക്കമ്പനികൾ തിരിച്ചുനൽകേണ്ടതാണ്. ലോക്ഡൗണിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും മൂന്നാഴ്ചക്കകം തുക തിരിച്ചു നൽകേണ്ടതാണ്.
എന്നാൽ, വിമാനക്കമ്പനികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകണം. െക്രഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ച് യാത്രക്കാർക്ക് 2021 മാർച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഇങ്ങനെ മാറ്റിവെക്കുന്ന ക്രഡിറ്റ് ഷെൽ തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറിവും അതിനുശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും ഒാരോ മാസവും യാത്രക്കാരന് നൽകണം. ഇന്ത്യയിലെ മുഴുവൻ ആഭ്യന്തരയാത്രകൾക്കും ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന എല്ലാ അന്താരാഷ്്ട്ര വിമാനയാത്രകൾക്കും ഇത് ബാധകമാക്കണമെന്നും വിധിയിൽ പറയുന്നു.
കോവിഡ് കാലത്ത് റദ്ദാക്കപ്പെട്ട മുഴുവൻ ടിക്കറ്റുകൾക്കും മുഴുവൻ തുകയും തിരിച്ചുനൽകാനുള്ള സുപ്രീംകോടതി വിധി പ്രവാസികളുൾപ്പെടെ എല്ലാവർക്കും വലിയ ആശ്വാസമാണെന്ന് ഹരജി നൽകിയ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഓഡിനേറ്റർ അമൽദേവ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.