എയർ ട്രാൻസ്പോർട്ട് ആഗോള സമ്മേളനം; ‘റൂട്ട്സ് വേൾഡ് 2024’ ബഹ്റൈനിൽ
text_fieldsബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറ അഹ്മദ് ബൂഹിജ്ജിയും ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹും കരാറിൽ ഒപ്പുവെച്ചപ്പോൾ
മനാമ: എയർ ട്രാൻസ്പോർട്ട് ആഗോള സമ്മേളനം റൂട്ട്സ് വേൾഡ് 2024 ബഹ്റൈനിൽ നടക്കും. എയർ ട്രാൻസ്പോർട്ട് മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമാണിത്. 29ാമത് റൂട്ട്സ് വേൾഡ് 2024 സഖീറിലെ എക്സിബിഷൻ വേൾഡിലാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ ആറ് മുതൽ എട്ട് വരെ നടക്കുന്ന സമ്മേളനത്തിൽ വിദഗ്ധരടക്കം 2500ലധികം പേർ പങ്കെടുക്കും. എയർപോർട്ട് പ്രതിനിധികൾ, ഏവിയേഷൻ സർവിസ് മേഖലയിലുള്ളവർ, ടൂറിസം അതോറിറ്റികൾ, എയറോനോട്ടിക്സ് ഡെവലപ്മെന്റ് കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവരും അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട കരാറിൽ ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറ അഹ്മദ് ബൂഹിജ്ജിയും ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹും ഒപ്പുവെച്ചു. സമ്മേളനം ബഹ്റൈനിലെ ഏവിയേഷൻ മേഖലക്ക് കരുത്ത് പകരുമെന്ന് സാറ അഹ്മ് ബൂഹിജ്ജി വ്യക്തമാക്കി. മേഖലയിൽ തന്നെ ഇത്തരത്തിലുള്ള ഒരു പരിപാടിക്ക് ആദ്യമായാണ് ബഹ്റൈൻ വേദിയാവുന്നത്. അന്താരാഷ്ട്ര സമ്മേളനങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നതിന് ബഹ്റൈന് സാധിക്കുന്നതിൽ ഏറെ അഭിമാനമുള്ളതായും അവർ കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.