ആസ്വാദനത്തോടൊപ്പം ആലോചനകളും സമ്മാനിച്ച് ‘അജ്വദ് 2024’ കലാവിരുന്ന്
text_fieldsമനാമ: ഹൃദ്യമായ ആസ്വാദനത്തോടൊപ്പം ഏറെ ആലോചനകളും സമ്മാനിച്ച ‘അജ്വദ് 2024’ ശ്രദ്ധേയമായി. ദാറുൽ ഈമാൻ കേരള മദ്റസ വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ സമകാലിക വിഷയങ്ങളുടെ കാഴ്ചപ്പാട് പകർന്ന് നൽകുന്നതായിരുന്നു.
ഫലസ്തീൻ പ്രശ്നം, ബാബരി മസ്ജിദ്, പർദ, അഴിമതി, കൃഷി, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സ്വഹാബിമാർ തുടങ്ങിയ വിഷയങ്ങൾ കുട്ടികൾ പാട്ടായും അഭിനയമായും പറച്ചിലായും വേദിയിൽ മനോഹരമായി ആവിഷ്കരിച്ചു. പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് റിഫ മദ്റസ കെ.ജി വിദ്യാർഥികൾ അവതരിപ്പിച്ച മനോഹരമായ "അഹ് ലൻ വ സഹ്ലനി"ലൂടെ കലാപരിപാടികൾക്ക് തുടക്കമായി.
ഇന്തോ-അറബ് കൾച്ചറൽ ഫ്യൂഷൻ, വിതക്കാം കൊയ്യാം, ബി ടുഗതർ, ഇതളുകൾ, ബസ്മല, മാർച്ച് പാസ്റ്റ്, ട്രൈബൽ പെർഫോമൻസ്, ഇഷ്ഖേ റസൂൽ, കാവ്യ ചിത്രീകരണം, സമകാലിക കേരളം - ഒരു നഖചിത്രം, ദി ഡിഗ് നിറ്റി, ബിലാൽ, കുപ്പിവള, ഖയാൽ, ദർവേഷ്, സംഗീതശിൽപം, മൈമിങ്, ദഫ്മുട്ട്, മിനാരമകന്ന ബാങ്കൊലി, ഭൂപടത്തിൽ ഇല്ലാത്ത ദേശം, കോൽക്കളി തുടങ്ങിയ പരിപാടികളും നടന്നു.
ഫസീല യൂനുസ്, ലുലു പറളി, ഫായിസ, ശബീഹ, സമീറ, ഷഹല ത്വാലിബ്, ഫർസാന, ഹേബ നജീബ്, ബുഷ്റ ഹമീദ്, സകിയ, ഫസീല, റുസ്ബി ബഷീർ, ശംല ശരീഫ്, നസ്നിൻ അൽതാഫ്, ശൈമില നൗഫൽ, ഹന്നത്ത് നൗഫൽ, സഫ്ന, ഹന്ന, നാസിയ, മുർഷിദ, നദീറ ഷാജി, ഷിഫ, സോന സക്കരിയ, ഷാനി സക്കീർ, സൈഫുന്നിസ, ഷഹീന നൗമൽ, മിന്നത്ത് നൗഫൽ, സഫ, സൗദ പേരാമ്പ്ര, ബുഷ്റ റഹീം, ഫാത്തിമ സാലിഹ്, യൂനുസ് സലീം, അബൂ യാസീൻ, അബ്ദുൽ ഹഖ്, ഷൗക്കത്തലി, ജാസിർ പി.പി, മൊയ്തു കുറ്റ്യാടി, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഫാറൂഖ് തുടങ്ങിയവരുടെ സംവിധാനത്തിലാണ് പരിപാടികൾ അരങ്ങിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.