അക്ഷരവെളിച്ചം’ പദ്ധതി: സ്പോൺസർഷിപ് സ്വീകരിച്ചു
text_fieldsഗൾഫ് മാധ്യമം ‘അക്ഷരവെളിച്ചം’ പദ്ധതി സ്പോൺസർഷിപ് ജാഫർ മൈതാനിയിൽ നിന്നും ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ ഏറ്റുവാങ്ങുന്നു
മനാമ: ഗൾഫ്മാധ്യമം ‘അക്ഷരവെളിച്ചം’ പദ്ധതിയുടെ സ്പോൺസർഷിപ്പ് സ്വീകരിച്ചു. മുഹറഖിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനായ ജാഫർ മൈതാനിയിൽ നിന്നും സ്പോൺസർഷിപ്പ്, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ ഏറ്റുവാങ്ങി. റീജനൽ മാനേജർ ജലീൽ അബ്ദുള്ള സന്നിഹിതനായിരുന്നു. ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.എം സുബൈർ, ബ്യൂറോ ചീഫ് ബിനീഷ് തോമസ്,സർക്കുലേഷൻ ഇൻചാർജ് ലത്തീഫ് പറമ്പത്ത് എന്നിവർ പങ്കടുത്തു.ഗൾഫ്മാധ്യമം രജത ജൂബിലിയുടെ ഭാഗമായാണ് കൂടുതൽ വായനക്കാരിലേക്ക് വാർത്തകളെത്തിക്കുന്നതിനായി ‘അക്ഷരവെളിച്ചം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ‘മലയാളി ഉള്ളിടത്തെല്ലാം മാധ്യമം’ എന്ന എന്ന തലക്കെട്ടിൽ നടക്കുന്ന പദ്ധതി വഴി സ്പോൺസർഷിപ്പിലൂടെ സ്കൂളുകളിലും ലേബർ ക്യാമ്പുകളിലും തൊഴിലാളികളുടെയിടയിലും പത്രമെത്തിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.