അക്ഷരജ്യോതി-2023ന് സമാപനം
text_fieldsമനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ രണ്ടു മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠനകളരി ‘അക്ഷരജ്യോതി-2023’ സമാപിച്ചു. സെന്റ് പോൾസ് മാർത്തോമാ പാരിഷ് വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനത്തിൽ യുവജനസഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ. ഫിലിപ് സ്വാഗതപ്രസംഗം നടത്തി.
മീഡിയ രംഗ് ഡയറക്ടറും സംഗീത സംവിധായകനുമായ രാജീവ് വെള്ളിക്കോത് മുഖ്യാതിഥി ആയിരുന്നു. പ്രധാനാധ്യാപകൻ ജെഫിൻ ഡാനി അലക്സ്, കൺവീനർ റോജൻ എബ്രഹാം റോയി, സെക്രട്ടറി എബിൻ മാത്യു ഉമ്മൻ, ജോയന്റ് സെക്രട്ടറി മെറിന തോമസ് ട്രഷറർ ഷിനോജ് ജോൺ എന്നിവർ സംസാരിച്ചു.
അനിയൻ സാമുവേൽ എഴുതി ഈണം നൽകിയ ‘മലയാളമാണെന്റെ അഭിമാന ഭാഷ...’ എന്ന അക്ഷരജ്യോതിയുടെ പ്രമേയഗാനം ശ്രദ്ധേയമായി. സമ്മേളനത്തോട് അനുബന്ധിച്ച് കുരുന്നുകളുടെ നാടൻപാട്ടുകൾ, നിശ്ചലദൃശ്യം, കൊയ്ത്തു നൃത്തം, കുട്ടനാടൻ നൃത്തം, പദ്യ പാരായണം തുടങ്ങി മലയാള ഭാഷയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. വരും വർഷങ്ങളിൽ ‘അക്ഷരജ്യോതി’ കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്രദമാക്കാൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.