അൽ ഫാതിഹ് ഹൈവേ അടിപ്പാത നിർമാണം ഉപപ്രധാനമന്ത്രി വിലയിരുത്തി
text_fieldsമനാമ: അൽ ഫാതിഹ് ഹൈവേയിൽ ഗ്രാൻഡ് മോസ്ക് ജങ്ഷനിലെ അടിപ്പാത നിർമാണം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശിച്ചു. മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ഹസൻ അലി അൽ ഹവാജ്, സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എസ്.എഫ്.ഡി) സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽ മുർഷിദ് എന്നിവർ പങ്കെടുത്തു.
35 ദശലക്ഷം ദീനാർ ചെലവിലാണ് വികസന പദ്ധതി. മികച്ച നിലവാരത്തിലാണ് ഹൈവേ നിർമാണം നടക്കുന്നത്. പൂർത്തിയായാൽ, റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.