അൽ ഫാതിഹ് ഹൈവേ നവീകരണ പ്രവർത്തനങ്ങൾ കിരീടാവകാശി വിലയിരുത്തി
text_fieldsമനാമ: ഉദ്ഘാടനത്തിന് തയാറെടുക്കുന്ന അൽ ഫാതിഹ് ഹൈവേ നവീകരണ പദ്ധതി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വിലയിരുത്തി. റോഡ് വികസനം വഴി ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനായി തയാറാക്കിയ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുന്നത് ശുഭോദർക്കമാണ്. അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. ജനസംഖ്യ വളർച്ച, സാമ്പത്തിക വളർച്ച എന്നിവക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.
സാമ്പത്തിക മേഖലക്ക് ഉണർവ് പകരുന്ന പദ്ധതികൾ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.