അൽ ഫുർഖാൻ സെന്റർ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ നടത്തുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ബഹ്റൈൻ അൽ ഫുർഖാൻ സെൻറർ സംഘടിപ്പിച്ച സൗഹാർദ സംഗമം കേരള നദ്വത്തുൽ മുജാഹിദീൻ ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.
വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യൻ സംസ്കാരം എല്ലാ മതങ്ങളെയും ഒരേ പോലെ കാണാനാണ് പഠിപ്പിക്കുന്നത്. വിവിധ മതങ്ങളെ ഉൾക്കൊള്ളുന്ന സംസ്കാരം ഭാരതത്തിന്റെ പ്രത്യേകതയാണെന്നും മത ജാതി ചിന്തകൾക്കതീതമായി മാനവിക സൗഹാർദം ഊട്ടിയുറപ്പിക്കുംവിധമുള്ള ശ്രമങ്ങൾ എല്ലാവരിൽ നിന്നും ഉണ്ടാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി സമ്മേളന പ്രമേയം വിശദീകരിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് സ്വാമി അന്തരംഗ ചൈതന്യദാസ്, സ്വാമി മധുര ഗൗരങ്കദാസ് (അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി), ചന്ദ്ര ബോസ് (ചെയർമാൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി), അസൈനാർ കളത്തിങ്കൽ (കെ.എം.സി.സി ബഹ്റൈൻ), സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ് റുദ്ദീൻ തങ്ങൾ, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രതിനിധികളായ സഫീർ മേപ്പയൂർ, നൂറുദ്ദീൻ ഷാഫി ബദറുദ്ദീൻ (പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ്), വി.കെ. അനീസ് (പ്രസിഡന്റ്, യൂത്ത് ഇന്ത്യ), ഫ്രാൻസിസ് കൈതാരത്ത് (ഐമാക്), ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് എം.എം സുബൈർ, വൈസ് പ്രസിഡന്റ് ജമാൽ നദ്വി, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, അംഗം ഷാജി കാർത്തികേയൻ, പ്രവാസി കമീഷൻ അംഗവും ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണൂർ, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, സാമൂഹികപ്രവർത്തകരായ എബ്രഹാം ജോൺ, കെ.ടി സലീം, അസീൽ അബ്ദുറഹിമാൻ, റഫീഖ് അബ്ദുള്ള എന്നിവർ സംസാരിച്ചു.
അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും ആക്ടിങ് പ്രസിഡന്റ് മൂസ സുല്ലമി നന്ദിയും പറഞ്ഞു. അബ്ദുൽ മജീദ് തെരുവത്ത്, പി.പി നഷാദ്, സ്കൈ നൂറുദ്ദീൻ, ഷാഫി, ജാഫർ മൊയ്തീൻ, മുജീബ് റഹ്മാൻ എടച്ചേരി, മനാഫ്, കബീർ പാലക്കാട്, ഇൽയാസ് കക്കയം, അനൂപ് തിരൂർ, ഫാറൂഖ് മാട്ടൂൽ, ഇഖ്ബാൽ തളിപ്പറമ്പ്, കെ.പി. യൂസുഫ്, മുജീബ് വെട്ടത്തൂർ, സഫീർ മേപ്പയൂർ, എൻ.പി. ആശിഖ്, മുന്നാസ് റമീസ്, സമീർ പട്ടേരി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.