പ്രമേഹ ബോധവത്കരണത്തിന് അൽ ഹിലാൽ സൈക്കിൾ സവാരി
text_fieldsമനാമ: പ്രമേഹം, ആരോഗ്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിെൻറ ഭാഗമായി ബഹ്റൈൻ സൈക്ലിങ് അസോസിയേഷനുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ സൈക്കിൾ സവാരി സംഘടിപ്പിച്ചു. 'പ്രമേഹത്തെ തോൽപിക്കൂ' പ്രമേയത്തിൽ സംഘടിപ്പിച്ച സവാരിയിൽ നൂറിലധികം സൈക്കിൾ യാത്രക്കാർ പങ്കെടുത്തു. അൽ ഹിലാൽ ആദ്യമായി സംഘടിപ്പിച്ച സൈക്ലോത്തൺ സല്ലാക്കിലെ ബഹ്റൈൻ സെയിലിങ് ക്ലബിൽനിന്ന് വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ചു.
രണ്ടു മണിക്കൂറിൽ സൈക്ലോത്തൺ 18 കിലോമീറ്റർ പിന്നിട്ടു. അൽ ഹിലാൽ ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ സൈക്ലോത്തൺ ഫ്ലാഗ്ഒാഫ് ചെയ്തു. എല്ലാ വർഷവും സവാരി സംഘടിപ്പിക്കുമെന്നും പ്രമേഹത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു ദൗത്യത്തിന് മുൻകൈയെടുത്ത അൽ ഹിലാൽ മാനേജ്മെൻറിന് ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ ടീം ലീഡർ അബ്ദുൽ ആദിൽ അലി മർഹൂൺ നന്ദി പറഞ്ഞു. അൽ ഹിലാൽ സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണ പരിപാടിയിൽ പെങ്കടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്ദ് ഷബ്ബാർ പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും സൗജന്യ ടീഷർട്ടും സർട്ടിഫിക്കറ്റും സമഗ്രമായ ആരോഗ്യ പരിശോധന വൗച്ചറും ഡിസ്കൗണ്ട് കൂപ്പണുകളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.