ചരിത്രമായി അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയർ കേക്ക് മിക്സിങ് സീസൺ 2
text_fieldsമനാമ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയർ ഗ്രൂപ്പിന്റെ മദര്‍ ആൻഡ് ചൈല്‍ഡ് യൂനിറ്റ് മദേഴ്സ് കേക്ക് മിക്സിങ് സീസൺ 2 സംഘടിപ്പിച്ചു. 250ലധികം ഗര്‍ഭിണികള്‍ ചടങ്ങില്‍ പങ്കെടുത്തു. റാംലി മാള്‍ ഫുഡ് കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ മൂന്ന് ഗര്‍ഭിണികള്‍ക്ക് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ സൗജന്യ പ്രസവശുശ്രൂഷാ പാക്കേജുകള്‍ സമ്മാനിച്ചു.
ചോദ്യോത്തരവേളയില്‍ ഗര്‍ഭിണികള്‍ക്ക് അല്‍ ഹിലാലിന്റെ ഗൈനക്കോളജിസ്റ്റുകളുടെയും നിയോനാറ്റോളജിസ്റ്റുകളുടെയും വിദഗ്ദ്ധ സംഘവുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അവസരം ലഭിച്ചു. പങ്കെടുക്കുന്നവര്‍ക്ക് കുടുംബങ്ങളുമായുള്ള ഓർമകള്‍ പകര്‍ത്താന്‍ ഫോട്ടോ ബൂത്തും ഗൈനക്കോളജി ടീമുമായി മുഖാമുഖ കണ്‍സള്‍ട്ടേഷനുകളും സജ്ജമാക്കിയിരുന്നു.
അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയല്‍ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രന്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെയും റാംലി മാളിന്റെയും ജനറല്‍ മാനേജര്‍ ഷമീം, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഫിനാന്‍സ് മാനേജര്‍ സി.എ. സഹല്‍ ജമാലുദ്ദീന്‍, മുഹറഖ് സഹ്റ ബാഖര്‍ ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാന്‍സിസ്, വിമന്‍ ആൻഡ് യൂത്ത് എംപവര്‍മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. സൗമ്യ സരിൻ തുടങ്ങിയവര്‍ പങ്കെടുത്തു.
റേഡിയോ മിര്‍ച്ചി ആര്.ജെമാര്‍ പ്രേക്ഷകരെ സ്വാഗതം ചെയ്തു. ബഹ്റൈനില്‍ ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞ അഭിമാന നിമിഷമാണിതെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. ശരത് ചന്ദ്രന് പറഞ്ഞു. ഭാഗ്യ നറുക്കെടുപ്പുകളോടെ പരിപാടി സമാപിച്ചു. ഭാഗ്യശാലികളായ മൂന്ന് വിജയികള്‍ക്ക് പ്രസവിക്കുമ്പോള്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയറില്‍ സൗജന്യ ശുശ്രൂഷ ലഭിക്കുന്ന വൗച്ചറുകള്‍ ലഭിച്ചു.
പങ്കെടുത്ത മറ്റെല്ലാവര്‍ക്കും അല്‍ ഹിലാലില്‍ ഡെലിവറിക്ക് 50 ദീനാര്‍ കാഷ് വൗച്ചറുകള്‍ നല്കി. കൂടാതെ, പങ്കെടുത്ത ഓരോരുത്തര്‍ക്കും അല്‍ ഹിലാലില്‍ മൂന്ന് മാസത്തെ സൗജന്യ ഗര്‍ഭധാരണ കണ്‍സള്‍ട്ടേഷനുകള്‍, കോംപ്ലിമെന്ററി പീഡിയാട്രിക് കണ്‍സള്‍ട്ടേഷനുകള്‍, അമ്മമാര്‍ക്കും നവജാതശിശുക്കള്‍ക്കും ഗിഫ്റ്റ് ഹാമ്പറുകള്‍ എന്നിവയും മറ്റു സമ്മാനങ്ങളും ലഭിച്ചു. അടുത്ത വര്‍ഷത്തെ സീസണ് 3ന് ഇതിലും വലിയ കേക്ക് മിക്സിങ് ചടങ്ങിനുള്ള പദ്ധതികള്‍ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് മാനേജ്മെന്റ് ടീം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.