അൽ ഹിലാൽ ഹെൽത്ത്കെയർ ‘ഡിഫീറ്റ് ഡയബറ്റിസ് സൈക്ലത്തോൺ’ സംഘടിപ്പിച്ചു
text_fieldsമനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് പ്രമേഹ ബോധവത്കരണ മാസത്തിന്റെ ഭാഗമായി സല്ലാഖിലെ ബിലാജ് അൽ ജസായറിൽ ‘ഡീഫീറ്റ് ഡയബറ്റിസ് സൈക്ലത്തോണ്‍-24’ സംഘടിപ്പിച്ചു.
പ്രമേഹത്തെ ഒറ്റക്കെട്ടായി തോൽപിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നാലാം സീസൺ സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്. ഈ വർഷത്തെ സൈക്ലോത്തണിൽ റെക്കോഡ് പങ്കാളിത്തമുണ്ടായി. 800ലധികം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമദ് ബിൻ അഹമ്മദ് ആൽ ഖലീഫയുടെ സാന്നിധ്യമായിരുന്നു ഈ വർഷത്തെ പരിപാടിയുടെ പ്രധാന ആകർഷണം. ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ, നാസർ എസ്. അൽ-ഹജ്രി കോർപറേഷൻ (എൻ.എസ്.എച്ച്), പൊകാരി സ്വെറ്റ്, മനാമ പാക്കേജിങ് ഇൻഡസ്ട്രി എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടന്നത്. ശൈഖ് ഖാലിദ് ബിൻ ഹമദ് ബിൻ അഹമ്മദ് ആൽ ഖലീഫ ഫ്ലാഗ് ഓഫ് ചെയ്തു.
അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രന്, സയ്യിദ് ഷബ്ബാർ-ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി, അഡെൽ മർഹൂൺ, ബഹ്റൈൻ സൈക്ലിങ് അസോസിയേഷൻ സൈക്ലിങ് പരിശീലകൻ, അർജുൻ ബർഹ്മാൻ- നാസർ എസ്. അൽ ഹജ്രി കോർപറേഷൻ ഫിനാൻസ് മാനേജർ, അഹമദ് അസ്ലം- മനാമ പാക്കേജിങ് ഇൻഡസ്ട്രി ഡയറക്ടർ, ആസിഫ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിസിനസ് ആൻഡ് സ്ട്രാറ്റജി - അൽ ഹിലാൽ ഹെൽത്ത്കെയർ, സഹൽ ജമാലുദ്ദീൻ -ഫിനാൻസ് മാനേജർ - അൽ ഹിലാൽ ഹെൽത്ത് കെയർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പങ്കെടുത്ത എല്ലാവര്ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ഫുള്‍ ബോഡി ചെക്കപ്പ് കൂപ്പണുകളും സമ്മാനങ്ങളും നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.