അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് ഇഫ്താർ സംഗമം നടത്തി
text_fieldsഅൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് മനാമ സെൻട്രലിലെ മനാമ ബസ് സ്റ്റോപ്പിന് സമീപമുള്ള അൽ ഹിലാൽ ബ്രാഞ്ചിന്റെ പാർക്കിങ് സ്ഥലത്ത് ഇഫ്താർ സംഗമം നടത്തി. 1600ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, ഡോ. ശരത് ചന്ദ്രൻ (സി.ഇ.ഒ, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്), ആസിഫ് മുഹമ്മദ് (അൽ ഹിലാൽ ഹെൽത്ത്കെയർ വൈസ് പ്രസിഡന്റ്), സി.എ. സഹൽ ജമാലുദ്ദീൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് ഫിനാൻസ് മാനേജർ), ഡോ. അമർ അൽ-ഡെറാസി (ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ്), ജയ് പ്രകാശ് (ഡെപ്യൂട്ടി ജനറൽ മാനേജർ, ബിസിനസ് ഡെവലപ്മെന്റ്, സോളിഡാരിറ്റി ഇൻഷുറൻസ്, ബഹ്റൈൻ), വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഉദ്യോഗസ്ഥർ, പാർലമെന്‍റ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ, അൽ ഹിലാൽ ഹെൽത്ത്‌കെയർ മാനേജ്‌മെന്റ്- മാർക്കറ്റിങ് ടീമുകൾ തുടങ്ങിയവർ പങ്കെടുത്തു.
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദും അബ്ദുൽ ലത്തീഫും എല്ലാ അതിഥികൾക്കും നന്ദിയും കടപ്പാടും അറിയിച്ചു. വ്യക്തികളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഗ്രൂപ്പിന്റെ കാഴ്ചപ്പാടിന്റെ അവിഭാജ്യ ഘടകമാണ് ഇത്തരം പരിപാടികളെന്ന് അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.