അൽഹിലാൽ യൂത്ത് ഇന്ത്യ എഫ് സി പ്രീമിയർ ലീഗ് സീസൺ 6: അൽ വഹ്ദ സിഞ്ച് ജേതാക്കൾ
text_fieldsമനാമ: യൂത്ത് ഇന്ത്യ എഫ്.സി സംഘടിപ്പിച്ച യൂത്ത് പ്രീമിയർ ലീഗ് സീസൺ സിക്സിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇന്‍ റിഫാ പേൾസിനെ പരാജയപ്പെടുത്തി അൽ വഹ്ദ സിഞ്ച് ജേതാക്കളായി.
വിജയികൾക്ക് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് എം.എം സുബൈർ, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ അനീസ്, ഫ്രണ്ട്സ് സെക്രട്ടറി അബ്ബാസ് മലയിൽ, ഫ്രണ്ട്സ് വൈസ് പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ, സാമൂഹ്യ പ്രവർത്തകൻ മുസ്തഫ സുനിൽ പടവ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. മൂന്ന് ദിവസം നീണ്ടു നിന്ന ലീഗ് ടൂർണമെന്റിൽ സെവൻ വണ്ടേഴ്സ് മുഹറഖ്, മനാമ ഫാൽക്കണ്‍സ് ,അൽ വഹ്ദ സിഞ്ജ് ,റിഫ പേൾസ് എഫ് സി എന്നീ ടീമുകൾ പങ്കെടുത്തു . പ്രദർശനമത്സരത്തിൽ ഗഫൂർ മുക്കുതലയുടെയും ഫരീദിന്റെയും ഗോൾ മികവിൽ ഒന്നിനെതിരെ (ജാഫർ) രണ്ട് ഗോളുകൾക്ക് ഫ്രണ്ട്സ് ലയൺസിനെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ലെജന്റ്സ് വിന്നേഴ്സ് ആയി.ടീൻസ് കുട്ടികളുടെ മാച്ചും നടന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി റിഫാ പേൾസിന്റെ റാഷിഖ് പി.സിയെ തിരഞ്ഞെടുത്തു.
മികച്ച പ്രതിരോധക്കാരനായി അൽ വഹ്ദ സിഞ്ചിന്റെ അൻസാറിനെയും ടോപ് ഗോൾ സ്കോറർ ആയി അൽ വഹ്ദ സിഞ്ചിന്റെ തന്നെ സലീലിനെയും മികച്ച ഗോൾ കീപ്പർ ആയി റിഫാ പേൾസിന്റെ മുഹമ്മദിനെയും ടൂർണമെന്റിലെ എമേർജിങ് പ്ലയെർ ആയി അൽ വഹ്ദയുടെ രഞ്ജിത്തിനെയും തിരഞ്ഞെടുത്തു. സിറാജ് പള്ളിക്കര,യൂനുസ് രാജ്,ജലീൽ അബ്ദുല്ല ,ഷാനവാസ് ,ഹാരിസ് സലാഹുദ്ധീൻ,മുഹ്യുദ്ധീൻ, യൂനുസ് സലിം ,ജുനൈദ് പി.പി തുടങ്ങിയവർ അതിഥികളായെത്തി. വൈ.ഐ.എഫ് സി പ്രസിഡന്റ് അജ്മൽ, സെക്രട്ടറി ഇജാസ്, മാനേജർ സിറാജ് കിഴുപ്പിളളിക്കര,വൈസ് പ്രസിഡന്റ് സവാദ് ,സ്പോർട്സ് വിങ് കൺവീനര്‍ അഹദ്, ടീം കോഓർഡിനേ
റ്റർ സിറാജ് വെണ്ണാറോഡി, കമ്മിറ്റി അംഗങ്ങൾ മിന്‍ഹാജ് മെഹ്ബൂബ് ,റാഷിഖ് പി സി, സലീൽ ,ബദർ ,ജുനൈസ് ,ഇർഫാൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.