അല്‍ജസീറയുടെ ശ്രമങ്ങള്‍ അപമാനകരം -മന്ത്രി
text_fieldsമനാമ: ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിെൻറ ശ്രമങ്ങള്‍ അപമാനകരമാണെന്ന് ഇന്‍ഫര്‍മേഷന ്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി വ്യക്തമാക്കി. അയല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ കളവുകള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ചാനൽ നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അജ്ഞാത നമ്പരുകളില്‍ നിന്ന് ഫോണ്‍ വിളിക്കുകയും സംഭാഷണങ്ങള്‍ അവരറിയാതെ റിക്കോഡ് ചെയ്യുകയും പിന്നീട് അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചു കൊണ്ടിരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ഇത്തരം ശ്രമങ്ങള്‍ മോശം പ്രവണതയും അറബ്-ഗള്‍ഫ് പാരമ്പര്യത്തിന് നിരക്കാത്ത രീതിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ പ്രശ്നം പരിഹരിക്കുന്നതിന് റിയാദിലെടുത്ത തീരുമാനം നടപ്പിലാവുന്നതിലൂടെ സാധ്യമാവും. അതിന് പകരം ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷമാണുണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.