അൽ ജസീറയുടെ ആരോപണങ്ങൾക്കെതിരെ ആഭ്യന്തരമന്ത്രാലയം
text_fieldsമനാമ: ബഹ്റൈനെതിരായ അൽ ജസീറ ചാനലിെൻറ ആസൂത്രിതമായ ദുഷ്പ്രചാരണത്തിനെതിരെ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഒരു ബഹ്റൈനി യുവാവും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണത്തിെൻറ പേരിലാണ് പുതിയ ആരോപണം ഉന്നയിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജനീവയിൽ മനുഷ്യാവകാശ കൗൺസിലിെൻറ വാർഷിക അസംബ്ലി നടക്കുന്ന അവസരങ്ങളിലാണ് ആരോപണങ്ങളുടെ തീവ്രത കൂടുന്നത്. ബഹ്റൈനെയും രാജ്യത്തെ പൗരൻമാരെയും ബദൽ ശിക്ഷാ രീതികളെയും ലക്ഷ്യമിട്ടുള്ളതാണ് ഇൗ ദുഷ്പ്രചാരണങ്ങൾ. അതേസമയം, യാഥാർഥ്യം തികച്ചും വ്യത്യസ്തമാണ്. ബഹ്റൈൻ ആവിഷ്കരിച്ച ബദൽ ശിക്ഷാരീതിയെ പല രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും വിദഗ്ധരും അഭിനന്ദിച്ചതാണ്. ഇതുവരെ 3552 വ്യക്തികളാണ് ബദൽ ശിക്ഷാ രീതിയുടെ ഗുണഫലങ്ങൾ അനുഭവിച്ചത്. മറ്റ് രാജ്യങ്ങളുടെ വിജയങ്ങളെ ചോദ്യം ചെയ്യുന്നതിന് പകരം സ്വന്തം രാജ്യത്തെ മനുഷ്യാവകാശ നിയമങ്ങൾ മെച്ചപ്പെടുത്താനാണ് ഖത്തർ ശ്രമിക്കേണ്ടത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതും ചാനലിെൻറ ശീലമാണ്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പതിവാക്കിയ ചാനലിൽനിന്ന് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വരുന്നതിൽ അത്ഭുതമില്ല. ജൗ ജയിലിൽ കഴിയുന്ന തടവുകാർ ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ്. നീതിയുക്തമായ വിചാരണയിലൂടെയാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്. ദേശീയ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾക്കും ഒാംബുഡ്സ്മാനും തടവുകാരുടെ അവകാശങ്ങൾക്കായുള്ള കമീഷനും ജയിൽ സന്ദർശിക്കാൻ അനുമതിയുണ്ട്. കുട്ടികളായ തടവുകാർ ഉണ്ടെന്ന ചാനലിെൻറ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. 15നും 18നും ഇടയിൽ പ്രായമുള്ള തടവുകാരെ ജുവനൈൽ കെയർ സെൻററുകളിലാണ് പാർപ്പിക്കുന്നത്. 14 വയസ്സിൽ താഴെയുള്ളവർക്കായി പ്രത്യേക നിയമ, മനുഷ്യാവകാശ സംവിധാനങ്ങളുണ്ട്. ചാനലിനെ സ്പോൺസർ ചെയ്യുന്ന രാജ്യത്ത് ഇല്ലാത്തതാണ് ഇൗ കാര്യങ്ങളെന്നും പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.