ദിൽഷാദിന് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി
text_fieldsമനാമ: രണ്ടരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു തിരിച്ചുപോകുന്ന ദിൽഷാദിന് അൽ മന്നാഇ സെന്റർ മലയാള വിഭാഗം യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സെന്റർ പ്രസിഡന്റ് ഹംസ അമേത്ത് അധ്യക്ഷതവഹിച്ചു. വളന്റീർ ക്യാപ്റ്റൻ, സ്പോർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ സെന്ററിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംഘടനക്ക് തികച്ചും മുതൽ കൂട്ടായിരുന്നുവെന്ന് പ്രവർത്തകർ ഓർമ്മിച്ചു.
സി.ടി. യഹ്യ, സമീർ ഫാറൂഖി, വി.പി. അബ്ദു റസാഖ്, പി.പി. ഹനീഫ്, ഹംസ കെ. ഹമദ്, ഷമീർ ബാവ, നിഷാദ് ഹിദ്ദ്, സി.കെ. അബ്ദുല്ല, നൗഷാദ് കാടാച്ചിറ, ഹംസ റോയൽ, സമീർ അലി, മജീദ് പട്ല, സഹീൻ നിബ്രാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടി.പി. അബ്ദുൽ അസീസ് ഉപഹാരസമർപ്പണം നിർവഹിച്ചു. ദിൽഷാദ് മുഹറഖിന്റെ മറുപടി പ്രസംഗത്തിനുശേഷം സാദിഖ് ബിൻ യഹ്യ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.