അൽ മന്നാഇ സെന്റർ ഈദ്ഗാഹുകൾ സംഘടിപ്പിച്ചു
text_fieldsമനാമ: ഏകദൈവവിശ്വാസമായ തൗഹീദിൽ അടിയുറച്ചുനിന്നുകൊണ്ട് പ്രവാചകൻ ഇബ്രാഹീം നബി നടത്തിയ പരിത്യാഗത്തിൽ ഏതൊരു വിശ്വാസിക്കും പാഠമുണ്ടെന്ന് ഉമർ ഫൈസി ഓർമിപ്പിച്ചു. ബഹ്റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി സഹകരിച്ച് ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാളം വിഭാഗം ഉമ്മ് ഐമൻ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ഈദ് പ്രാർഥനകൾക്കുശേഷമുള്ള ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഉമ് അൽ ഹസ്സ്വം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്കാരത്തിന് സെന്റർ ദാഇ സമീർ ഫാറൂഖി നേതൃത്വം നൽകി. പ്രവാചകൻ ഇബ്രാഹീം നബിയുടെ ത്യാഗത്തെ പ്രതീകാത്മകമായി കണ്ട് ജീവിതത്തിൽനിന്നുള്ള തിന്മകളെ അറുത്തുമാറ്റാൻ ഓരോ വിശ്വാസിയും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മുഹറഖ്, ഹിദ്ദ്, അറാദ് എന്നീ പ്രദേശത്തുള്ളവരുടെ സൗകര്യാർഥം അൽ ഹിദായ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹിദ്ദ് സെക്കൻഡറി ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് അബ്ദുല്ലത്വീഫ് അഹ്മദ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.