അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ അറബിക് വിഭാഗം ബിരുദദാന ചടങ്ങ്
text_fieldsമനാമ: അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ 12-ാം ഗ്രേഡ് അറബിക് വിഭാഗം ബിരുദദാന ചടങ്ങ് ഗൾഫ് ഹോട്ടലിൽ നടന്നു. വിദ്യാഭ്യാസ മന്ത്രാലയ പരീക്ഷകളിൽ 100% വിജയം നേടിയ 12-ാം ഗ്രേഡ് അറബിക് വിഭാഗം പതിനേഴാം ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടന്നത്. സ്ട്രാറ്റജീസ് ആൻഡ് പെർഫോമൻസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സന സഈദ് അൽ ഹദാദ്, സ്കൂൾ സ്ഥാപക ചെയർമാൻ അലി ഹസൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുകയും തുടർവിദ്യാഭ്യാസത്തിന് ആശംസകൾ നേരുകയും ചെയ്തു. മികച്ച റിസൾട്ട് നേടിയതിൽ സ്‌കൂൾ ചെയർമാൻ അലി ഹസൻ സന്തോഷം പ്രകടിപ്പിക്കുകയും അധ്യാപകരേയും ജീവനക്കാരെയും വിദ്യാർത്ഥികളെയും അഭിനന്ദിക്കുകയും ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ ഹക്കിം അൽ ഷെയർ അതിഥികളെ സ്വാഗതം ചെയ്തു.കൂടുതൽ മികച്ച ഉയരങ്ങളിലെത്താനാണ് സ്കൂൾ ശ്രമിക്കുന്നതെന്ന് സ്‌കൂൾ ഡയറക്ടർ ഡോ.മുഹമ്മദ് മഷൂദ് പറഞ്ഞു.
പരീക്ഷയെഴുതിയ 84 കുട്ടികളിൽ 31 പേർ 90 ശതമാനത്തിലധികം മാർക്ക് നേടി. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അറബിയിൽ അഹമ്മദ് മുഹമ്മദ് ഹാഫിസും ഇംഗ്ലീഷിൽ സൈനബ് ഷഫീഖ് അഹമ്മദും ഫ്രഞ്ചിൽ ഫാത്തിമ അൽസാറയും നന്ദി പ്രസംഗം നടത്തി. ഹുസൈൻ അബ്ബാസിന്റെ പിയാനോ വാദനവും നടന്നു. ഫാത്തിമ യൂസുഫ് കവിത ചൊല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.