അൽ നൂർ ഇൻറർനാഷനൽ സ്കൂൾ ഓക്സ്ഫഡ് ഗുണമേന്മ പദ്ധതിയിൽ പദ്ധതിയിൽ പങ്കാളിയാകുന്നതിന്റെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
text_fieldsമനാമ: ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ മികവ് കൈവരിക്കുന്നതിന് ഒാക്ഫഡ് യൂനിവേഴ്സിറ്റി നടപ്പാക്കുന്ന ഗുണമേന്മ പ്രോഗ്രാമിൽ അൽനൂർ ഇൻറർനാഷനൽ സ്കൂൾ പങ്കാളിയാകുന്നു. ഇൗ അംഗീകാരം ലഭിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യത്തെ സ്കൂളാണ് അൽ നൂർ. ഒാക്സ്ഫഡ് ഗുണമേന്മ പദ്ധതിയിൽ പങ്കാളിയാകുന്നതിെൻറ ഭാഗമായി ഒാക്സ്ഫർഡ് യൂനിവേഴ്സിറ്റി പ്രസുമായി അൽ നൂർ ഇൻറർനാഷനൽ സ്കൂൾ ധാരണപത്രം ഒപ്പുവെച്ചു. ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന് ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസും ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളും ചേർന്നുള്ള സംയുക്ത പരിപാടിയാണ് ഒാക്സ്ഫഡ് ക്വാളിറ്റി പ്രോഗ്രാം.
അധ്യാപക പരിശീലന പരിപാടികൾക്ക് പുറമേ ഒാക്സഫഡ് യൂനിവേഴ്സിറ്റി പ്രസിൽനിന്നുള്ള ലോകോത്തര പഠനോപകരണങ്ങളുടെ സഹായം സ്കൂളിന് ലഭിക്കുകയും ചെയ്യും. ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും ഗ്രഹിക്കുന്നതിനും അൽനൂർ സ്കൂൾ നടപ്പാക്കിയ ഫലപ്രദമായ രീതികൾ പരിഗണിച്ചാണ് ഇൗ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പദ്ധതിയിൽ പങ്കാളിയാകുന്നതിെൻറ സർട്ടിഫിക്കറ്റ് ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് പ്രതിനിധികളായ ഗൾഫ് ഇ.എൽ.ടി ഏരിയ മാനേജർ കാതറീന ആൻഡ്രിയാഡിസ്, േഗ്ലാബൽ പാർട്ണർഷിപ് തലവൻ ലൂക്ക് സ്വീറ്റ്മാൻ, യു.എ.ഇ സീനിയർ പ്രൈമറി എജുക്കേഷനൽ കൺസൽട്ടൻറ് ഗിൽ വെസ്റ്റ് എന്നിവരിൽനിന്ന് സ്കൂൾ ചെയർമാൻ അലി ഹസൻ ഏറ്റുവാങ്ങി.
പഠന പദ്ധതിയുടെയും അധ്യാപക പരിശീലനത്തിെൻറയും ഉന്നത ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് അടുത്ത മൂന്നു വർഷം അൽ നൂർ സ്കൂൾ ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസുമായി സഹകരിച്ച് പ്രവർത്തിക്കും. ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി അടുത്ത് സഹകരിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യത്തെ സ്കൂൾ ആകാൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണെന്ന് അലി ഹസൻ പറഞ്ഞു. വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠന സാഹചര്യം ഒരുക്കാനുള്ള അൽ നൂർ ഇൻറർനാഷനൽ സ്കൂളിെൻറ പ്രതിബദ്ധതക്ക് ലഭിച്ച അംഗീകാരമാണ് ഇൗ നേട്ടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒാക്സ്ഫഡ് ക്വാളിറ്റി പ്രഫഷനൽ ഡെവലപ്മെൻറ് പ്രോഗ്രാമിൽ പങ്കാളിയാകുന്നതിലൂടെ തങ്ങളുടെ അധ്യാപകർ ഏറ്റവും മികച്ച പരിശീലനം നേടിയവരാണെന്ന ആത്മവിശ്വാസം രക്ഷിതാക്കൾക്കുണ്ടാകുമെന്ന് സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് പറഞ്ഞു. ഇതിനകംതെന്ന മികച്ച രീതിയിൽ നടക്കുന്ന ഇംഗ്ലീഷ് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അമിൻ ഹെലിവ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.