Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ നൂ​ർ സ്കൂ​ൾ...

അ​ൽ നൂ​ർ സ്കൂ​ൾ ബ്രി​ട്ടീ​ഷ് വി​ഭാ​ഗം ബി​രു​ദ​ദാ​ന ച​ട​ങ്ങ്

text_fields
bookmark_border
ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്
cancel
camera_alt

അ​ൽ നൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ബ്രി​ട്ടീ​ഷ് വി​ഭാ​ഗം ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ നൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ ബ്രി​ട്ടീ​ഷ് വി​ഭാ​ഗ​ത്തി​ന്റെ എ-​ലെ​വ​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ രീ​തി​യി​ൽ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടെ ച​ട​ങ്ങ് ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്തു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.


അ​റ​ബി​ക് സീ​നി​യ​ർ വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ കൂ​ഹേ​ജി അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദ് സം​സാ​രി​ച്ചു. അ​ക്കാ​ദ​മി​ക് മി​ക​വി​നും വ്യ​ക്തി​ഗ​ത വ​ള​ർ​ച്ച​ക്കും സ്ഥാ​പ​നം ന​ൽ​കു​ന്ന ശ്ര​ദ്ധ അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​യു​ക​യും സ്കൂ​ളി​ന്റെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsGraduation CeremonyAl Noor School
News Summary - Al Noor School British Department Graduation Ceremony
Next Story