അൽനൂർ സ്കൂൾ ഹോർട്ടികൾചർ ക്ലബ് പച്ചക്കറി വിളവെടുത്തു
text_fieldsഅൽ നൂർ ഇന്റർനാഷനൽ സ്കൂൾ ഹോർട്ടികൾചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വിളവെടുപ്പ്
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ഹോർട്ടികൾചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിളവെടുപ്പ് ആഘോഷം നടന്നു. ക്ലബ് അംഗങ്ങൾ പരിപാലിച്ചുവളർത്തിയ പച്ചക്കറികളാണ് വിളവെടുത്തത്. പരിപാടിയിൽ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, അറബിക് സീനിയർ വിഭാഗം പ്രധാന അധ്യാപകൻ അബ്ദുൽ റഹ്മാൻ കൂഹേജി എന്നിവർ പങ്കെടുത്തു. ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കാനുള്ള വിദ്യാർഥികളുടെ പരിശ്രമത്തെ അധ്യാപകർ അഭിനന്ദിച്ചു. ‘ജൈവ ഇടവിള കൃഷി’ എന്ന പ്രമേയത്തിന് കീഴിൽ, എ ലെവൽ ബയോളജി പ്രോഗ്രാമിലെ 39 വിദ്യാർഥികൾ ശീതകാല പച്ചക്കറി കൃഷിയിൽ സജീവമായി പങ്കെടുത്തു. ബ്രോക്കോളി, കോളിഫ്ലവർ, കാബേജ്, ചെറി തക്കാളി, കാപ്സിക്കം, വെള്ളരിക്ക, ചീര, സ്ട്രോബെറി എന്നിവയാണ് നട്ടുവളർത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.