അൽ നൂർ സ്കൂൾ സ്റ്റുഡൻറ്സ് കൗൺസിൽ സ്ഥാനമേറ്റു
text_fieldsഅൽ നൂർ ഇൻറർനാഷനൽ സ്കൂൾ സ്റ്റുഡൻറ്സ് കൗൺസിലിെൻറ സ്ഥാനാരോഹണചടങ്ങിൽനിന്ന്
മനാമ: അൽ നൂർ ഇൻറർനാഷനൽ സ്കൂൾ സ്റ്റുഡൻറ്സ് കൗൺസിലിെൻറ സ്ഥാനാരോഹണവും അധ്യയന വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു. സ്കൂൾ ഹെഡ് ബോയ് ആലാ അഷ്റഫ് ഹെൽമി മുഹമ്മദ് അബ്ദുൽ വഹാബ്, സ്കൂൾ ഹെഡ് ഗേൾ റനീൻ മൂസ മുഹമ്മദ് ദീബ് റായൽ എന്നിവരുടെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 18 അംഗങ്ങൾ വേദിയിൽ പ്രവേശിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദും പ്രിൻസിപ്പൽ അമീൻ മുഹമ്മദ് അഹമ്മദ് ഹെലിവയും കൗൺസിൽ അംഗങ്ങളെ ബാഡ്ജ് അണിയിച്ചു. അലാ അഷ്റഫ് ഹെൽമി മുഹമ്മദ് അബ്ദുൽ വഹാബ് സ്വാഗതവും എ.എസ്.എ.എൽ വിഭാഗത്തിലെ വിദ്യാർഥി ഷെറീൻ അലി അബ്ദുല്ല മഹ്മൂദ് അലബ്ബാസി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.