ആലപ്പുഴ പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 30ന്
text_fieldsമനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 30ന് ബി.എം.എസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത്തപ്പൂക്കളം, നൃത്തപരിപാടികൾ, തിരുവാതിര, ഗാനമേള, ആരവം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, ഓണസദ്യ എന്നിവ ആഘോഷത്തോടനുബന്ധിച്ചുണ്ടാകും.
ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്കുവേണ്ടി നാലു വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ ഇതിനകം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ പറഞ്ഞു. കോവിഡ് ബാധിച്ച് ബഹ്റൈനിൽ മരിച്ച അജീന്ദ്രന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകാനും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ടും സ്ഥാപനങ്ങൾ പൂട്ടിയും പ്രയാസം അനുഭവിച്ചവർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചുകൊടുക്കാനും കൂട്ടായ്മക്ക് സാധിച്ചു. മെഡിക്കൽ ക്യാമ്പ്, കോവിഡ് കാലത്ത് സൗദിയിലേക്ക് പോകാൻ ബഹ്റൈനിൽ എത്തി കുടുങ്ങിയവർക്ക് സഹായം തുടങ്ങി നിരവധി സേവനപ്രവർത്തനങ്ങൾ ഇക്കാലയളവിൽ നടത്തി.
വരുംനാളുകളിൽ രക്തദാന ക്യാമ്പ് ഉൾപ്പെടെ കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് അനിൽ കായംകുളം, ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര, സാം ജോസ് കാവാലം, ജയലാൽ ചിങ്ങോലി, അനിൽകുമാർ കായംകുളം, രാജേഷ് മാവേലിക്കര, ശ്രീജിത്ത് ആലപ്പുഴ, ശ്രീകുമാർ മാവേലിക്കര, അജിത് എടത്വ, രാജീവ് പള്ളിപ്പാട്, അനൂപ് ഹരിപ്പാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.