എൻ.വി.ടി.സിക്ക് ആൽബയുടെ സമ്മാനം റോബോട്ടിക് യൂനിറ്റ്
text_fieldsമനാമ: നാസർ വൊക്കേഷനൽ ട്രെയിനിങ് സെന്ററിലെ (എൻ.വി.ടി.സി) വിദ്യാഭ്യാസ, പരിശീലന ആവശ്യങ്ങൾക്കായി അലുമിനിയം ബഹ്റൈൻ (ആൽബ) റോബോട്ടിക് യൂനിറ്റ് സംഭാവന ചെയ്തു.
ബഹ്റൈൻ യുവാക്കളുടെ സാങ്കേതിക കഴിവുകൾ വർധിപ്പിക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. റോബോട്ടിക് ഓപറേഷൻ മേഖലയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്ക് സഹായകമാകും. ആൽബ സി.ഇ.ഒ അലി അൽ ബഖാലി, എൻ.വി.ടി.സി സി.ഇ.ഒ ഡോ.അബ്ദുല്ല ബിൻ നാസർ അൽ നൊയ്മി എന്നിവരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ റോബോട്ടിക് യൂനിറ്റ് കൈമാറി.റോബോട്ട് ഡിസൈൻ, പ്രോഗ്രാമിങ്, ഓപറേഷൻ എന്നിവയിൽ പ്രായോഗിക അനുഭവം നേടുന്നതിന് വിദ്യാർഥികളെ സജ്ജമാക്കിക്കൊണ്ട് എൻ.വി.ടി.സിയെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആൽബ സി.ഇ.ഒ അലി അൽ ബഖാലി പറഞ്ഞു.പരിശീലനത്തിന്റെയും പ്രായോഗിക വിജ്ഞാനത്തിന്റെയും സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്ക് എപ്പോഴും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം കമ്പനികളിലൊന്നായ ആൽബയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് എൻ.വി.ടി.സി സി.ഇ.ഒ ഡോ.അബ്ദുല്ല ബിൻ നാസർ അൽ നൊയ്മി പറഞ്ഞു. ആൽബയുടെ കാസ്റ്റ്ഹൗസ് 2-ൽ ഉപയോഗിച്ചിരുന്ന റോബോട്ടിക് യൂനിറ്റാണ് കൈമാറിയത്.
യൂനിറ്റ് പത്തുവർഷത്തിലേറെയായി ഫിനിഷ്ഡ് ഉൽപന്ന ബണ്ടിലുകൾ അടുക്കിവെക്കാൻ ഉപയോഗിക്കുകയായിരുന്നു. ഇതിനുപകരം ഇപ്പോൾ ആൽബ വലിയ റോബോട്ടിക് സംവിധാനമാണ് ഉപയോഗിക്കുന്നത്.
റോബോട്ടിക് യൂനിറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.