ബഹ്റൈൻ പ്രവാസിയുടെ ഈണത്തിന് ദലീമ പാടുന്നു
text_fieldsമനാമ: ബഹ്റൈൻ പ്രവാസി കലാകാരൻ ഈണമിട്ട താരാട്ട് പാട്ടിന് പിന്നണി ഗായിക ദലീമ വളരെക്കാലത്തിനു ശേഷം ശബ്ദം നൽകിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ബഹ്റൈനിലെ കീ ബോർഡ് കലാകാരൻ വിൽവിൻ വിൻസെൻറ് ഈണമിട്ട താരാട്ട് പാട്ടാണ് ഇതിനോടകം യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും വൈറൽ ആകുന്നത്. ആൽബത്തിെൻറ ഔദ്യോഗിക ലോഞ്ചിങ് ആഗസ്റ്റ് ഏഴിന് ബഹ്റൈൻ സമയം വൈകീട്ട് ആറിന് റേഡിയോ രംഗ് ഫേസ്ബുക്ക് പേജിൽ ലൈവായി നടക്കും.
ദലീമയുടെ പാട്ട് വിശേഷങ്ങളും ഈ പരിപാടിയിൽ പങ്കുവെക്കും. വിൽവിെൻറ ഭാര്യ ജിനുമോൾ വിൽവിൻ രചന നിർവഹിച്ച ഈ സംഗീത ആൽബത്തിെൻറ ടൈറ്റിൽ സോങ് ആണ് ദലീമ പാടിയിരിക്കുന്നത്. ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരനും ആർട്ടിസ്റ്റുമായ ശശീന്ദ്രൻ തളിപ്പറമ്പ് ആണ് ഇതിന് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. ഗായിക ദലീമയെക്കൂടാതെ ഗാഗുൽ ജോസഫും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആൽബത്തിെൻറ അറബിക് പതിപ്പ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് വിൽവിൻ ഇപ്പോൾ. അതിന് ബഹ്റൈനിലെ അറബിക് സുഹൃത്തക്കളുടെ സഹായം തേടുകയാണിദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.