സമസ്ത ബഹ്റൈൻ മദ്റസകളിൽ ശനിയാഴ്ച വിദ്യാരംഭം
text_fieldsമനാമ: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്റസകളോടൊപ്പം ബഹ്റൈനിലെ സമസ്ത മദ്റസകളിലും ഏപ്രിൽ 20ന് പുതിയ അധ്യായന വർഷത്തിന് തുടക്കമാകും. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പത്തോളം മദ്റസകളാണ് ബഹ്റൈൻ സമസ്തയുടെ കീഴിലുള്ളത്.
‘നേരറിവ് നല്ല നാളേക്ക്’ എന്ന ശീർഷകത്തിൽ വർണാഭമായ പരിപാടികളാണ് വിദ്യാരംഭത്തിനോടുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ മദ്റസകളിലും അഡ്മിഷൻ തുടരുന്നു.
അഡ്മിഷൻ ആവശ്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം. മനാമ - 34332269, 38396063, ഗുദൈബിയ - 39756178, ഹൂറ - 39222019, ഉമ്മുൽഹസ്സം - 33774181, ഹമദ് ടൗൺ - 39396364, ഹിദ്ദ് - 39357677, ഗലാലി - 34621028, മുഹറഖ് - 35172192, ജിദാലി - 34241595, ഈസ്റ്റ് റഫ - 33767471
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.