ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ട ഏതു കാര്യങ്ങളിലും പ്രവാസി കമീഷന് പരാതി നൽകാം
text_fieldsമനാമ: പ്രവാസി കമീഷൻ അദാലത്തുകൾ പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും ഏറെ ഗുണകരമാണ്. എന്നാൽ, വിദേശത്തുള്ള ഭൂരിഭാഗം പേർക്കും ഇത് പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന് അറിയില്ല.
റിക്രൂട്ട്മെന്റ് ഏജൻസികളുടെ തട്ടിപ്പ്, സ്ത്രീകളെ വിദേശത്ത് കൊണ്ടുപോയി കബളിപ്പിക്കൽ, ഭൂമി സംബന്ധമായ തർക്കങ്ങൾ, ബിസിനസ് പങ്കാളികൾ വഞ്ചിച്ചത്, കുടുംബപ്രശ്നങ്ങൾ, ഭാര്യയും അവരുടെ ബന്ധുക്കളും സ്വത്തു തട്ടിയെടുത്തത്, ബാങ്ക് വായ്പ സംബന്ധിച്ച വിഷയങ്ങൾ, മരണാനന്തര ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത്, വിദേശത്തെ ജയിലിലാക്കപ്പെട്ടവരുടെ കാര്യങ്ങൾ, കോടതി വിധിയിലൂടെ ലഭിക്കുന്ന മരണാനന്തര ആനുകൂല്യങ്ങളും അപകട ആനുകൂല്യവും വേതനം സംബന്ധിച്ച അനുകൂലങ്ങളും എംബസിയുമായി ബന്ധപ്പെട്ട മലയാളി വക്കീലന്മാർ തട്ടിയെടുക്കുന്നതും കൈമാറാൻ കാലതാമസം വരുത്തുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ, നോർക്കയെയും പ്രവാസി ക്ഷേമനിധിയെയും സംബന്ധിച്ച കാര്യങ്ങൾ, സർക്കാർ ഓഫിസുകളിൽ നിന്നും ലഭിക്കേണ്ടുന്ന സേവനങ്ങൾ വൈകുന്നത് സംബന്ധിച്ച കാര്യങ്ങൾ എന്നിങ്ങനെ പ്രവാസി/മുൻ പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമീഷന് പെറ്റീഷൻ നൽകാവുന്നതാണ്.
പരാതികൾ എങ്ങനെ?
പുതുതായി പരാതി നൽകുന്നവർ എഴുതിത്തയാറാക്കിയ പരാതിയോടൊപ്പം പ്രവാസി/മുൻ പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകൾക്കു പുറമെ എതിർകക്ഷിയുടെ കൃത്യമായ മേൽവിലാസവും (ഫോൺ നമ്പർ മാത്രം നൽകിയാൽ മതിയാവില്ല) നൽകണം.
നേരത്തേ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സെക്രട്ടറിയിൽനിന്നും അറിയിപ്പു ലഭിച്ചവർ ആ എഴുത്തും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളുമായി എത്തണം. മുൻകൂട്ടി പരാതി നൽകാൻ ആഗ്രഹിക്കുന്നവർ മേൽപറഞ്ഞ രീതിയിൽ അത് തയാറാക്കി ഇ-മെയിൽ ആയോ ചെയർമാൻ, പ്രവാസി കമ്മീഷൻ, ആറാംനില, നോർക്ക സെന്റർ, തിരുവനന്തപുരം 695014, ഇ-മെയിൽ: secycomsn.nri@kerala.gov.in എന്ന വിലാസത്തിൽ അയക്കാവുന്നതാണ്.
കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് +91 94968 45603, +968 9933 5751 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.