ഓൾ ന്യൂ 2023 നിസാൻ എക്സ് ട്രെയ്ൽ മോഡൽ പുറത്തിറക്കി
text_fieldsമനാമ: നിസാൻ ബഹ്റൈൻ ഓൾ ന്യൂ 2023 നിസാൻ എക്സ്-ട്രെയ്ൽ മോഡൽ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ഏറ്റവും ആധുനിക വാഹനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. നിസാൻ ഷോറൂമിൽ നടന്ന ചടങ്ങിൽ വൈ.കെ അൽമൊയ്യാദ് ആൻഡ് സൺസ് ചെയർമാൻ ഫാറൂഖ് അൽമൊയ്യാദ്, ഡയറക്ടർമാർ, സി.ഇ.ഒ അലോക് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.
20 വർഷത്തിലേറെയായി മേഖലയിലെ എസ്.യു.വി ശ്രേണിയിലെ അവിഭാജ്യ ഘടകമാണ് എക്സ്-ട്രെയ്ൽ എന്ന് നിസാൻ ബഹ്റൈൻ ജനറൽ മാനേജർ അഹ്മദ് ദൈലാമി പറഞ്ഞു. മിഡ് സൈസ് എസ്.യു.വി വിഭാഗത്തിൽ ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കിണങ്ങുന്നതാണ് ഓൾ ന്യൂ 2023 നിസാൻ എക്സ്-ട്രെയ്ൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.