‘കല്യാൺ സിൽക്സി’ന്റെ എല്ലാ ഷോറൂമുകളിലും ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്കായി ഓഫർ
text_fieldsമനാമ: ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്ക് മാത്രമായി ‘കല്യാൺ സിൽക്സി’ന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഓഫർ പ്രഖ്യാപിച്ചു. 3000 രൂപക്കു മുകളിൽ പർച്ചേസ് ചെയ്ത എല്ലാ ബില്ലുകൾക്കും 10 ശതമാനം ഡിസ്കൗണ്ട് ആണ് ‘മീഫ്രണ്ട്’ സബ്സ്ക്രൈബ് ചെയ്തവർക്ക് ലഭിക്കുക. ഇതടക്കം ബഹ്റൈനിലും നാട്ടിലും പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന നിരവധി എക്സ്ക്ലൂസിവ് ഓഫറുകളാണ് ‘മീഫ്രണ്ട്’ ആപ് ഡൗൺലോഡ് ചെയ്ത് സൈൻ അപ് ചെയ്തവർക്ക് മാത്രമായി ലഭ്യമാകുക.
പ്രവാസ ജീവിതത്തിലുടനീളം ഒപ്പമുണ്ടാകുന്ന, പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശേഷങ്ങളും വിവരങ്ങളും എത്തിക്കുന്ന വിശ്വസ്ത സുഹൃത്തെന്ന നിലക്കാണ് ‘ഗൾഫ് മാധ്യമ’ത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മീഫ്രണ്ട്’ വിഭാവനം ചെയ്തിരിക്കുന്നത്. ബഹ്റൈനിലെ വിവിധ മാളുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും പ്രമോഷൻസും ഓഫറുകളും ഡീലുകളും നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിയമമാറ്റങ്ങളടക്കമുള്ള ഏറ്റവും പുതിയ വിവരങ്ങളും വിശേഷങ്ങളും സംശയനിവാരണത്തിന് ഹെൽപ് ലൈൻ സേവനം തുടങ്ങിയവയാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകൾ, റിസോർട്ടുകൾ, റസ്റ്റാറൻറുകൾ, ട്രാവൽ ഏജൻസികൾ, കാർഗോ കമ്പനികൾ, ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് സ്ഥാപനങ്ങൾ, മണി എക്സ്ചേഞ്ചുകൾ, ആരോഗ്യസേവനങ്ങൾ തുടങ്ങിയവയുടെ പ്രത്യേക ഓഫറുകളാണ് ‘മീഫ്രണ്ട്’ ഉപയോക്താക്കൾക്ക് മാത്രമായി ബഹ്റൈനിലും നാട്ടിലും ലഭ്യമാക്കുന്നത്. അവ സ്വന്തമാക്കുന്നതിന് ഇന്നുതന്നെ ‘ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമായ മീഫ്രണ്ട്’ ആപ് ഡൗൺലോഡ് ചെയ്യൂ. ഡൗൺലോഡ് ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് +973 3974 1752 എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യൂ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.