ആവേശത്തിരയിളക്കി ആലപ്പി ഫെസ്റ്റ്
text_fieldsമനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് ആലപ്പി’ സംഘടിപ്പിച്ച ‘ആലപ്പി ഫെസ്റ്റ് 2023’ ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത സിനിമ സംവിധായകൻ കെ. മധു ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹകീം ബിൻ മുഹമ്മദ് അൽ ഷിനോ വിശിഷ്ടാതിഥിയായിരുന്നു. പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു.
എം.പി സെക്രട്ടറി ആല എം. ഷഫീ, പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് പബ്ലിക് റിലേഷൻസ് ഹെഡ് ഖലീഫ അബ്ദുല്ല അൽ റുമൈഹി, വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി അസി. വികാരി ഫാ. സുനിൽ കുര്യൻ ബേബി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ വിനയചന്ദ്രൻ നായർ, ലേഡീസ് വിങ് ജോ. കൺവീനർ രശ്മി അനൂപ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രഷറർ ജി. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നു.രക്ഷാധികാരികളായ സോമൻ ബേബി, കെ.ആർ. നായർ, സഈദ് റമദാൻ നദ്വി, ജിജു വർഗീസ് എന്നിവർ സംബന്ധിച്ചു. സംഘടനയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘അരങ്ങ് ആലപ്പി’യുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട് അവതരിപ്പിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഡാൻസ് മ്യൂസിക്കൽ നൈറ്റിൽ വർണാഭമായ നിരവധി കലാപരിപാടികളും അരങ്ങേറി. ആരവം ടീമിന്റെ നാടൻപാട്ട്, സോപാനവാദ്യ കലാസംഘം അവതരിപ്പിച്ച സോപാനവാദ്യം, വിവിധ ഡാൻസ് ടീമുകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസുകൾ, ഒപ്പന-അറബിക് ഡാൻസുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ മനോഹാരിത കൂട്ടി.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ഉൾപ്പെടെ വിവിധ സംഘടന ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ആശംസ നേർന്നു.ഫെസ്റ്റിൽ പങ്കെടുത്തവർക്ക് അൽ നമൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും ഏർപ്പെടുത്തിയിരുന്നു.
കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ നടത്തിയ ഫെസ്റ്റിൽ ദീപക് തണൽ, അശോകൻ താമരക്കുളം, ജോഷി നെടുവേലിൽ, ഡെന്നിസ് ഉമ്മൻ തുടങ്ങിയവർ കൺവീനർമാരായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ 80 പേരടങ്ങുന്ന കമ്മിറ്റിയാണ് പ്രോഗ്രാമിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.