‘ആലപ്പി ഫെസ്റ്റ്’ ലോഗോ പ്രകാശനം
text_fieldsമനാമ: വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിക്കുന്ന ‘ആലപ്പി ഫെസ്റ്റ് 2023’ന്റെ ലോഗോ പ്രകാശനം ചെയ്തു. രക്ഷാധികാരികളായ കെ.ആർ. നായർ, ജിജു വർഗീസ് എന്നിവർ ചേർന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പി.വി. ചെറിയാന് നൽകിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ആലപ്പുഴക്കാരുടെയും ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരുടെയും വിവിധ കലാപ്രകടനങ്ങളോടെ ഫെബ്രുവരി 10ന് ഇന്ത്യൻ ക്ലബിൽ വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ നായർ പറഞ്ഞു. ലോഗോ പ്രകാശന ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ജി. ഗിരീഷ് കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ദീപക് തണൽ, ഡെന്നിസ് ഉമ്മൻ, ജോഷി നെടുവേലിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.