അൽറീഫ് പാൻ ഏഷ്യ റസ്റ്റാറന്റ് ഇഫ്താർ കിറ്റ് പുറത്തിറക്കി
text_fieldsമനാമ: പതിനഞ്ചിലധികം വിഭവങ്ങളുമായി അൽറീഫ് പാൻ ഏഷ്യ ഇഫ്താർ കിറ്റ് പുറത്തിറക്കി. ഉമ്മു അൽ ഹസം റസ്റ്റാറന്റ് പരിസരത്ത് നടന്ന ചടങ്ങിൽ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി ഇഫ്താർ കിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഈത്തപ്പഴം, ഫ്രൂട്ട്സ്, ജ്യൂസ്, വെള്ളം, ഹരീസ്, തരിക്കഞ്ഞി, കുഞ്ഞിപ്പത്തിരി, ചിക്കൻ ബിരിയാണി, പത്തിരി, ചിക്കൻകറി തുടങ്ങിയ പതിനഞ്ച് വിഭവങ്ങളാണ് കിറ്റിലുള്ളത്. ചടങ്ങിൽ അൽ റീഫ് പാൻ ഏഷ്യ മാനേജിങ് പാർട്ണർമാരായ ഷവാദ് ഫുഡ്വേൾഡ്, മുനീസ് ഫൈസൽ, ഒ.ബി.എച്ച് വീകെയർ ഹെഡ് അന്തോണി പൗലോസ്, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ചെമ്പൻ ജലാൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.