അമാനി സ്പെയർ പാർട്സ് മുഹറഖ് ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു
text_fieldsഅമാനി സ്പെയർ പാർട്സ് മുഹറഖ് ബ്രാഞ്ച് ഉദ്ഘാടനച്ചടങ്ങ്
മനാമ: അമാനി സ്പെയർ പാർട്സ് മുഹറഖ് ബ്രാഞ്ചിന്റെ ഉദ്ഘാടനം സ്പോൺസർ മുഹമ്മദ് അൽ ലാഊസ് നിർവഹിച്ചു. 46 വർഷമായി ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമാനി ടി.വി.ആർ ഗ്രൂപ്പിന്റെ ബഹ്റൈനിലെ പതിനൊന്നാമത്തെതും ജി.സി.സിയിൽ മുപ്പത്തിമൂന്നാമത്തേതുമായ ബ്രാഞ്ചാണ് മുഹറഖിൽ പ്രവർത്തനമാരംഭിച്ചത്.
മുഹറഖ് ബഹ്റൈൻ ഇസ്ലാമിക് ബാങ്കിന് സമീപമാണ് പുതിയ ഷോറൂം. വിശാലമായ ഷോറൂമിൽ എല്ലാവിധ കാർ സ്പെയർ പാർട്സുകളും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ജി.സി.സിയിലെ പ്രമുഖ സ്പെയർപാർട്സ് കമ്പനികളിലൊന്നാണ് അമാനി ടി വി ആർ ഗ്രൂപ്.
വ്യത്യസ്ത ഓട്ടാമൊബൈൽ കമ്പനികളുടെ വിപുലമായ സ്പെയർ പാർട്സ് ശേഖരം അമാനിയിൽ ലഭ്യമാണ്. ടൊയോട്ട, മസ്ദ, നിസാൻ, മിത്സുബിഷി, ഹോണ്ട, ഇസുസു, ഹ്യുണ്ടായി, കിയ എന്നീ കമ്പനികളുടെ അംഗീകൃത വിതരണക്കാർ കൂടിയാണ് അമാനി ടി.വി.ആർ ഗ്രൂപ്.
ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ ടി.വി. രാജൻ, വൈസ് ചെയർപേഴ്സൻ രഞ്ജിനി രാജൻ, ബഹ്റൈൻ മാനേജിങ് ഡയറക്ടർ ഷിക്കുലാൽ, ബഹ്റൈൻ ഫൈനാൻസ് ആൻഡ് അഡ്മിൻ മാനേജർ ജോളി ജോസഫ്, അസി. ജനറൽ മാനേജർ ജയരാജ്, ഒമാൻ എം.ഡി രതീഷ്, ബി.ഡി.ഒ എൻ. സുരേഷ്, ഗ്രൂപ് ഫൈനാൻസ് മാനേജർ മനീഷ് ഇല്ലത്ത്, എച്ച്.ആർ മാനേജർ രാജൻ നായർ, അഡ്മിൻ ആൻഡ് ഓപറേഷൻ മാനേജർ വിഷ്ണു രവി ചന്ദ്രൻ, ബഹ്റൈൻ സെക്ടർ അസി. സെയിൽസ് മാനേജർ കെ.ആർ. ജയൻ തുടങ്ങിയവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.