ഇന്ത്യൻ ആഡംബര വിവാഹം: അതിഥികളായി ആമിർ ഖാനും മുകേഷ് അംബാനിയും
text_fieldsമനാമ: ‘ബഹ്റൈൻ ബെ’യിലെ ‘ഫോർ സീസൺസ്’ ഹോട്ടലിൽ നടക്കുന്ന ആഡംബര ഇന്ത്യൻ വിവാഹത്തിൽ പെങ്കടുക്കുന്നവരിൽ ബോളിവുഡ് താരം ആമിർ ഖാനും.ആമിർ ഭാര്യ കിരൺ റാവുവിനൊപ്പമാണ് വിവാഹത്തിൽ പെങ്കടുക്കുന്നത്.റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അതിഥികളായി എത്തിയിട്ടുണ്ട്.
‘റോസി ബ്ലൂ’ രത്നവ്യാപാര കമ്പനി മേധാവി റസൽ മേഹ്തയുടെ മകൾ ദിയ മേഹ്തയും മക്ഡൊണാൾഡ്സ് ഇന്ത്യ ഫ്രാഞ്ചൈസി ‘ഹാർഡ് കാസിൽ റസ്റ്റോറൻറ്സ്’എം.ഡി. അമിത് ജാട്യയുടെ മകൻ ആയുഷ് ജാട്യയും തമ്മിലുള്ള വിവാഹമാണ് നടക്കുന്നത്.
ബഹ്‌റൈനെ ആഡംബര വിവാഹങ്ങളുടെ വേദിയാക്കുകയും അതുവഴി ടൂറിസം രംഗം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന സർക്കാർ നയത്തിെൻറ ഭാഗമായുള്ള ആദ്യ ഇന്ത്യൻ ആഡംബര വിവാഹമാണ് ‘ഫോർ സീസൺസ്’ ഹോട്ടലിൽ നടക്കുന്നത്.ഏപ്രിൽ 24 മുതൽ 29വരെയുള്ള ദിവസങ്ങളിലേക്കായി ഹോട്ടൽ പൂർണ്ണമായും വിവാഹ സംഘാടകർ ബുക്ക് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.